Entertainment news
അങ്ങനെ ഒടുവില്‍ മുരളിയെ 'ശരിക്കും പറപ്പിച്ച്' യുട്യൂബര്‍; ഇതൊരു ഇതിഹാസമെന്ന് ബേസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Feb 07, 04:30 am
Monday, 7th February 2022, 10:00 am

മിന്നല്‍ മുരളിയെ ‘പറപ്പിക്കുന്ന’ യുട്യൂബ് വീഡിയോക്ക് അഭിനന്ദനം അറിയിച്ച് സംവിധായകന്‍ ബേസില്‍ ജോസഫ്.

ASAN Hobby എന്ന യുട്യൂബ് ചാനലില്‍ പുറത്തുവിട്ട വീഡിയോ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചുകൊണ്ടാണ് ബേസില്‍ അഭിനന്ദനം അറിയിച്ചത്.

മിന്നല്‍ മുരളിയുടെ രൂപമുണ്ടാക്കി, അത് പറപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇതിന്റെ നിര്‍മാണം തുടങ്ങുന്നത് മുതലുള്ള എല്ലാ മേക്കിങ് പ്രക്രിയകളും വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്.

ഇതിന് പിന്നിലുള്ള ടെക്‌നിക്കല്‍ കാര്യങ്ങളും വീഡിയോയിലുണ്ട്.

”ഇത് ഒരു ഇതിഹാസമാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ആളുകള്‍ക്ക് അഭിനന്ദനങ്ങള്‍,” വീഡിയോ പങ്കുവെച്ച് ബേസില്‍ കുറിച്ചു.


ടൊവിനോ തോമസ്-ബേസില്‍ ജോസഫ് കൂട്ടുകെട്ടില്‍ നെറ്റ്ഫ്‌ളിക്‌സില്‍ കഴിഞ്ഞ ഡിസംബര്‍ 24ന് റിലീസ് ചെയ്ത മിന്നല്‍ മുരളി മലയാളത്തിന് പുറമെ ആഗോളതലത്തില്‍ തന്നെ ശ്രദ്ധ നേടിയ സിനിമയായിരുന്നു.

ഗ്ലോബല്‍ ലെവലില്‍ തന്നെ നെറ്റ്ഫ്‌ളിക്‌സിന്റെ ടോപ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടംപിടിച്ച മിന്നല്‍ മുരളിക്ക് വേണ്ടി റിലീസിന് മുന്നെ നടത്തിയ പ്രൊമോഷന്‍ വീഡിയോകളും വൈറലായിരുന്നു.


Content Highlight: Basil Joseph congratulates a YouTube video making Minnal Murali fly