ഈ സീസണില്‍ വളരെ മോശം പ്രകടനമാണ് ബാഴ്‌സലോണ ടീം പുറത്തെടുക്കുന്നത്. പരിശീലകനായ് സാവി ഹെര്‍ണാണ്ടസ് പല തന്ത്രങ്ങള്‍ പ്രയോഗിക്കുന്നുണ്ടെങ്കിലും നിരാശ മാത്രമാണ് ഫലം.
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായി തോല്‍വി നേരിടുന്നതിനെ തുടര്‍ന്ന് ശക്തമായ വിമര്‍ശനങ്ങളാണ് സാവിക്ക് നേരെ ഉയരുന്നത്. അതിനെതിരെ പ്രതികരിച്ച് അദ്ദേഹം തന്നെ രംഗത്ത് വന്നിരുന്നു.
താന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും തന്റെ ഭാഗത്താണ് പിഴവെന്നോ തന്റെ പോരായ്മ കൊണ്ടാണ് ടീമിന് മെച്ചപ്പെടാന്‍ കഴിയാത്തതെന്നോ തോന്നിയാല്‍ അന്ന് ക്ലബ്ബ് വിടാന്‍ ഒരുക്കമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
എന്നാല്‍ സാവിയുടെ പരിശീലനത്തില്‍ ബാഴ്‌സ തൃപ്തരല്ലെന്നും അദ്ദേഹത്തിന് പകരം മറ്റൊരു പരിശീലകനെ നിയമിക്കാന്‍ ക്ലബ്ബ് പദ്ധതിയിടുകയാണെന്നുമുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
Xavi on Barça situation: “We have to change our mentality if we want to win titles. I don’t target the players, I’m the most responsible”. 🚨🔵🔴 #FCB
“We’re starting a project, we’re a team under construction”. pic.twitter.com/VQFS0HpD2k
— Fabrizio Romano (@FabrizioRomano) October 16, 2022
2001 മുതല്‍ 50ലധികം കളികളില്‍ പരിശീലിപ്പിച്ചവരുടെ കണക്കെടുത്താല്‍ ഏറ്റവും മോശം പ്രകടനമാണ് സാവിയുടേതെന്നും 56 ശതമാനമാണ് അദ്ദേഹത്തിന്റെ വിജയ ശതമാനമെന്നുമുള്ള വിരയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ബാഴ്‌സയുടെ തീരുമാനം.
50 കളികളില്‍ 28 ജയവും, 11 സമനിലയും 11 തോല്‍വികളുമാണ് സാവിയുടെ പരിശീലനത്തിലുള്ള ബാഴ്‌സയുടെ സ്‌കോറിങ്.
50 games
28 wins
11 draws
11 lossesXavi’s 56% win rate is the worst of any Barça coach with 50+ games since in 2001 😬 pic.twitter.com/IGTl6sFvBH
— B/R Football (@brfootball) October 16, 2022
സാവിക്ക് പകരക്കാരനായി മുന്‍ പരിശീലകന്‍ ലൂയിസ് എന്‍ റിക്വെയെ തിരിച്ചെത്തിക്കാനാണ് ബാഴ്‌സലോണ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സാവിയെ ഉടന്‍ പരിശീലക സ്ഥാനത്ത് നിന്ന് നീക്കം ചെയ്യില്ലെന്നും ക്ലബ്ബിന്റെ പ്രകടനത്തില്‍ മികവ് കൊണ്ടുവരുന്നതില്‍ സാവി വീണ്ടും പരാജയപ്പെട്ടാലാകും ബാഴ്‌സ അന്തിമ തീരുമാനമെടുക്കുകയെന്നും റിപ്പോർട്ടിലുണ്ട്.
സ്പാനിഷ് മാധ്യമമായ എല്‍ നാഷണലിനെ ഉദ്ധരിച്ച് ഗോള്‍ ഡോട്ട് കോമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
Could Luis Enrique return to Barcelona? 🤔
🗣 “I think I can coach anywhere I’ve been [before].
“I’ve left the doors open at all of them.
“My time at Barcelona was marvellous and I’ll always be grateful.”
— GOAL (@goal) March 27, 2020