Kathua gangrape-murder case
'അവള്‍ക്കുവേണ്ടി കോടതിയില്‍ ഹാജരാകരുത്'; ഹാജരായാല്‍ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് അഭിഭാഷകയോട് ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Apr 12, 12:37 pm
Thursday, 12th April 2018, 6:07 pm

ന്യൂദല്‍ഹി: കാശ്മീരിലെ കത്വവയില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിനുവേണ്ടി ഹാജരാകരുതെന്ന് അഭിഭാഷകയോട് ജമ്മു ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട്. ഹൈക്കോടതിയില്‍വെച്ച് പ്രസിഡണ്ട് തന്നെ ഭീഷണിപ്പെടുത്തിയെന്ന് അഭിഭാഷക ദീപിക എസ് രജാവത്ത് വെളിപ്പെടുത്തി.

നിങ്ങളെ എങ്ങനെ പിന്തിരിപ്പാക്കാന്‍ അറിയാമെന്ന് ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് ബി.എസ് സലാതിയ പറഞ്ഞുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജമ്മു കാശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സംഭവത്തില്‍ പരാതി നല്‍കുമെന്നും ദീപിക പറഞ്ഞു.

” എനിക്ക് വധഭീഷണിയുണ്ട്. എനിക്ക് സംരക്ഷണം നല്‍കുമെങ്കില്‍ ഞാന്‍ തന്നെ കേസ് വാദിക്കും.”


Also Read:  ‘എന്റെ രാജ്യമേതെന്ന് ചോദിക്കാന്‍ നിങ്ങള്‍ക്കെന്തവകാശമാണുള്ളത്’?; തന്നെ പാകിസ്ഥാനിയെന്ന് വിളിച്ചയാള്‍ക്ക് മറുപടിയുമായി സാനിയ


അഭിഭാഷകര്‍ എന്തുകൊണ്ടാണ് പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും കുറ്റപത്രം സമര്‍പ്പിക്കാനെത്തിയ പൊലീസുകാരെ പ്രാദേശിക അഭിഭാഷകര്‍ തടഞ്ഞത് കണ്ടിരുന്നുവെന്നും ദീപിക കൂട്ടിച്ചേര്‍ത്തു.

അതേസമയം ജമ്മുവിലെ കത്വ രസനയില്‍ ക്രൂര പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട എട്ടുവയസുകാരിയുടെ കുടുംബം വീടൊഴിഞ്ഞു. കൊലപാതകത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേധം രാജ്യമാകെ പടരുന്നതിനിടയില്‍ തന്നെയാണ് പെണ്‍കുട്ടിയുടെ കുടുംബം വീടൊഴിഞ്ഞിരിക്കുന്നത്.


Also Read:  യു.പിയില്‍ രണ്ടും കല്‍പ്പിച്ച് എസ്.പി-ബി.എസ്.പി സഖ്യം; കൗണ്‍സില്‍ തെരഞ്ഞെടുപ്പിലും ഒറ്റക്കെട്ട്


മുസ്ലിം നാടോടി സമൂഹമായ ബക്കര്‍വാളുകളെ രസന ഗ്രാമത്തില്‍ നിന്നും ഭയപ്പെടുത്തി ഓടിക്കുന്നതിനു വേണ്ടിയായിരുന്നു ഉയര്‍ന്ന ജാതിക്കാര്‍ എട്ടുവയസുകാരിയെ ക്രൂര പീഡനത്തിനിരയാക്കിത്. പെണ്‍കുട്ടിയുടെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും സംഭവ വികാസങ്ങളും ചൂടു പിടിക്കുന്നതിനിടെയാണ് കുടുംബം വീടൊഴിഞ്ഞതായുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

കുട്ടിയുടെ വീടിന് പുറകിലുള്ള വനപ്രദേശത്തായിരുന്നു ക്രൂര കൃത്യം അരങ്ങേറിയിരുന്നത്. റവന്യൂവകുപ്പില്‍ ഉദ്യോഗസ്ഥനായി വിരമിച്ച സഞ്ജി റാമാും അയാളുടെ മകന്‍ വിശാല്‍ ഗംഗോത്രയും പ്രായപൂര്‍ത്തിയായിട്ടില്ലാത്ത മരുമകനും ചേര്‍ന്നായിരുന്നു ക്രൂരതയ്ക്ക് തുടക്കം കുറിച്ചത്.

Watch This Video: