ഈ വർഷം ഇറങ്ങിയ മഞ്ഞുമ്മൽ ബോയ്സ് മലയാളത്തിലെ ഏറ്റവും വലിയ വിജയചിത്രമായി മാറിയിരിക്കുകയാണ്. ലോകവ്യാപകമായി ഏറ്റവും കൂടുതൽ കളക്ഷൻ എടുക്കുന്ന മലയാള ചിത്രം എന്ന റെക്കോർഡാണ് മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കിയത്. ജാന്‍ ഏ മൻ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്.
യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രം കൊടൈക്കനാലിലേക്ക് യാത്ര പോകുന്ന ഒരുകൂട്ടം യുവാക്കളുടെ കഥയായിരുന്നു സംസാരിച്ചത്. അതുകൊണ്ട് തന്നെ തമിഴ്നാട്ടിലും വലിയ രീതിയിൽ സിനിമ സ്വീകരിക്കപ്പെട്ടു.
തമ്മിലുള്ള പ്രമുഖ താരങ്ങൾ അടക്കം നിരവധി പേരായിരുന്നു ചിത്രത്തെ പ്രശംസിച്ചുകൊണ്ട് മുന്നോട്ടുവന്നത്. ചിത്രത്തിൽ കമൽഹാസൻ അഭിനയിച്ച ഗുണ എന്ന സിനിമയെക്കുറിച്ച് ഇടയ്ക്ക് പരാമർശിക്കുന്നുണ്ട്. ഗുണയിലെ ‘കണ്മണി’ എന്ന പാട്ട് മഞ്ഞുമ്മൽ ബോയ്സിൽ വീണ്ടും അവതരിപ്പിച്ചത് വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.
കമൽ ഹാസനെ നേരിട്ട് കണ്ട അനുഭവം പറയുകയാണ് നടൻ ബാലു വർഗീസ്. ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് കമൽ ഹാസൻ പടം കാണുമായിരിക്കുമെന്ന് വെറുതെ വിചാരിച്ചിരുന്നുവെന്നും എന്നാൽ നേരിട്ട് കണ്ടപ്പോൾ ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥയായിരുന്നുവെന്നും ബാലു പറയുന്നു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു താരം.
‘ശരിക്കും ഞങ്ങളത് ആഗ്രഹിച്ചതാണ് എന്നാൽ നടക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. കാരണം മഞ്ഞുമ്മൽ ബോയ്സിൽ കമൽ ഹാസൻ സാറിന്റെ ഗുണ എന്ന ചിത്രത്തിന് നല്ല പ്രാധാന്യം കൊടുക്കുന്നുണ്ട്.
നമ്മൾ പടം തുടങ്ങുമ്പോൾ കമൽ ഹാസൻ സാറൊക്കെ പടം കാണുമായിരിക്കും എന്ന ചിന്തയിലൊക്കെയാണ് തുടങ്ങുന്നത്. പെട്ടെന്ന് ഒരു കാൾ വന്നു. അപ്പോഴും ഞങ്ങൾക്ക് വിശ്വസിക്കാൻ പറ്റിയില്ല.