വിനയന്‍ സംവിധാനം ചെയ്ത് 2004ല്‍ പുറത്തിറങ്ങിയ കോമഡി ഹൊറര്‍ ചിത്രമായിരുന്നു വെള്ളിനക്ഷത്രം. പൃഥ്വിരാജ് സുകുമാരന്‍ നായകനായ സിനിമയില്‍ തരുണി സച്ച്‌ദേവ്, മീനാക്ഷി, കാര്‍ത്തിക, ജയസൂര്യ, ജഗതി ശ്രീകുമാര്‍, ജഗദീഷ്, സിദ്ദീഖ്, സലിംകുമാര്‍, തിലകന്‍ തുടങ്ങിയ മികച്ച താരനിര തന്നെ ഒന്നിച്ചിരുന്നു. വെള്ളിനക്ഷത്രത്തില്‍ എസ്.ഐ. സുകുണന്‍ എന്ന കഥാപാത്രമായി എത്തിയത് ബൈജു എഴുപുന്ന ആയിരുന്നു. അദ്ദേഹത്തിന് ചിത്രത്തില്‍ പൃഥ്വിരാജുമായി ഒരു ഫൈറ്റ് സീനും ഉണ്ടായിരുന്നു.
എന്നാല്‍ ഇതിനിടയില്‍ ടൈമിങ് തെറ്റി താരത്തില്‍ നിന്ന് അടി കിട്ടിയതിനെ കുറിച്ച് പറയുകയാണ് ബൈജു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ടൈമിങ് തെറ്റിയതോടെ പൃഥ്വിരാജില്‍ നിന്ന് പിന്നില്‍ ചവിട്ട് കിട്ടുകയായിരുന്നുവെന്നും ആ ചവിട്ടിന് പിന്നാലെ താന്‍ പാലത്തിന്റെ അടിയില്‍ നിന്ന് താഴേക്ക് പോയെന്നും ബൈജു എഴുപുന്ന കൂട്ടിച്ചേര്‍ത്തു. അന്ന് താന്‍ രണ്ട് ദിവസം ഹോസ്പിറ്റലിലായെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നുണ്ട്.
‘ഫൈറ്റ് സീനിന്റെ ഇടയില്‍ ടൈമിങ് തെറ്റിയാല്‍ ഉറപ്പായിട്ടും നമ്മള്‍ക്ക് അടി കിട്ടും. ഞാന്‍ വെള്ളിനക്ഷത്രം എന്ന സിനിമ ചെയ്യുമ്പോള്‍ അതില്‍ ടൈമിങ് തെറ്റിയിരുന്നു. അങ്ങനെ ആ സീനില്‍ എനിക്ക് രാജുവിന്റെ കൈയ്യില്‍ നിന്ന് എനിക്ക് അടി കിട്ടി. പിന്നില്‍ നിന്ന് ചവിട്ട് കിട്ടുകയായിരുന്നു അത്.
ആ ചവിട്ടില്‍ പാലത്തിന്റെ അടിയില്‍ നിന്ന് താഴേക്ക് പോയി. ഞാന്‍ രണ്ട് ദിവസം ഹോസ്പിറ്റലിലായി. അതില്‍ ശരിക്കും എന്റെ ടൈമിങ് തെറ്റിയതായിരുന്നു പ്രശ്‌നമായത്. രാജുവിന്റെ അടുത്തേക്കായി കുറച്ച് കയറി നിന്ന് പോയതായിരുന്നു അത്,’ ബൈജു എഴുപുന്ന പറഞ്ഞു.
Content Highlight: Baiju Ezhupunna Talks About Prithviraj Sukumaran And Vellinakshatram Movie