national news
മരിച്ച അമ്മയ്ക്കരികില്‍ രണ്ട് ദിവസം വെള്ളവും ഭക്ഷണവുമില്ലാതെ കുഞ്ഞ്; കൊവിഡ് ഭയന്ന് തിരിഞ്ഞുനോക്കാതെ അയല്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 30, 05:10 pm
Friday, 30th April 2021, 10:40 pm

പൂനെ: മഹാരാഷ്ട്രയില്‍ അമ്മയുടെ മൃതദേഹത്തിന് അരികെ ഭക്ഷണം ലഭിക്കാതെ രണ്ട് ദിവസം പട്ടിണികിടന്ന് 18 മാസം പ്രായമുള്ള കുഞ്ഞ്.

കൊവിഡ് ഭയം മൂലം ആരും ഇവരുടെ വീട്ടിലേക്ക് പോയില്ല. പിന്നീട് പൊലീസെത്തി വീടിനകത്ത് കയറുകയായിരുന്നു.

ശനിയാഴ്ച ഇവര്‍ മരിച്ചു കാണുമെന്നാണ് നിഗമനം. രണ്ട് ദിവസമാണ് കുഞ്ഞ് ഭക്ഷണവും വെള്ളവും കിട്ടാതെ വീടിനകത്ത് കഴിഞ്ഞത്.

കുഞ്ഞിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. കുഞ്ഞിനെ പൊലീസ് സര്‍ക്കാരിന്റെ ബാല മന്ദിരത്തിലേക്ക് മാറ്റി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: Baby Starved For 2 Days As Mother Lay Dead, No One Helped Fearing Covid