സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു നടന്‍ ബാബുരാജ് അവതരിപ്പിച്ച പാചകക്കാരനായ ബാബുവിന്റെ കഥ. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ സിനിമയുടെ സംവിധായകനായ ആഷിഖ് അബു തന്നെ സിനിമയിലേക്ക് തെരഞ്ഞെടുത്തതിനെക്കുറിച്ച് പറയുകയാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ബാബുരാജ്.
വില്ലന്‍ വേഷങ്ങളില്‍ നിറഞ്ഞു നില്‍ക്കുമ്പോഴാണ് സോള്‍ട്ട് ആന്‍ഡ് പെപ്പറിലേക്ക് വിളിച്ചതെന്ന് ബാബുരാജ് പറയുന്നു.
കഥ കേള്‍ക്കാന്‍ ആഖിക്കിന്റെ താമസസ്ഥലത്തേക്കു ചെന്നപ്പോള്‍ ശ്യാമും ദിലീഷുമെല്ലാം അവിടെയുണ്ടായിരുന്നു. ഭക്ഷണത്തിന്റെ സമയമായപ്പോള്‍ നമുക്കെന്തെങ്കിലും ഉണ്ടാക്കാമെന്ന് പറഞ്ഞ് ഞാനും ആഷിഖും ബൈക്കെടുത്തുപോയി അങ്ങാടിയില്‍ നിന്ന് ഇറച്ചിയെല്ലാം വാങ്ങി അടുക്കളയില്‍ കയറി. പാചകം നടന്നുകൊണ്ടിരിക്കുമ്പോഴാണ് അവര്‍ പറഞ്ഞത് ഈ സിനിമയില്‍ കരുതിവെച്ച വേഷം ഇതു തന്നെയാണെന്ന്. ബാബുരാജ് പറഞ്ഞു.
കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോള്‍ ആദ്യമൊന്ന് ഞെട്ടിയെന്നും പക്ഷേ കുക്ക് ബാബുവിന്റെ മാനറിസങ്ങളും പെരുമാറ്റവും കൃത്യമായ അളവില്‍ അവര്‍ എഴുതിവെച്ചിട്ടുണ്ടായിരുന്നുവെന്നും ബാബുരാജ് പറഞ്ഞു.
സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ രണ്ടാം ഭാഗമായ ബ്ലാക്ക് കോഫി തിയേറ്ററില്‍ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ബാബുരാജാണ് രണ്ടാം ഭാഗത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിട്ടുള്ളത്.
ലാലും ശ്വേത മേനോനും മൂപ്പനുമെല്ലാം ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലുമുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക