Entertainment
മമ്മൂട്ടി പെട്ടെന്ന് ദേഷ്യപ്പെടുന്നത് ഉള്ളില്‍ ഒന്നുമില്ലാത്തതുകൊണ്ടാണ്, മോഹന്‍ലാലിന്റെ രീതി വേറെയാണ്: ബാബു നമ്പൂതിരി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 22, 05:11 pm
Friday, 22nd November 2024, 10:41 pm

മമ്മൂട്ടിയോടും മോഹന്‍ലാലിനോടുമുള്ള തന്റെ ബന്ധത്തെക്കുറിച്ച് സംസാരിക്കുകയാണ് ബാബു നമ്പൂതിരി. ഇരുവരോടും താന്‍ വര്‍ഷങ്ങളായി സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് ബാബു നമ്പൂതിരി പറഞ്ഞു. അമ്മ സംഘടനയുടെ ആരംഭകാലം മുതല്‍ക്ക് താന്‍ അവരുമായി സൗഹൃദത്തിലായിട്ടുണ്ടായിരുന്നെന്ന് ബാബു നമ്പൂതിരി കൂട്ടിച്ചേര്‍ത്തു. ഇരുവരുടെയും സ്വഭാവത്തെക്കുറിച്ച് തനിക്ക് നന്നായി അറിയാമെന്നും ബാബു നമ്പൂതിരി പറഞ്ഞു.

മമ്മൂട്ടിയെക്കുറിച്ച് പലരും പറയുന്ന കാര്യം അദ്ദേഹത്തിന്റെ ദേഷ്യമാണെന്നും എന്നാല്‍ ഉള്ളിലൊന്നുമില്ലാത്തതുകൊണ്ടാണ് അങ്ങനെ പെരുമാറുന്നതെന്നും ബാബു നമ്പൂതിരി കൂട്ടിച്ചേര്‍ത്തു. മനസിലുള്ളത് അപ്പോള്‍ തന്നെ തുറന്നുപറയുന്നതുകൊണ്ടാണ് മമ്മൂട്ടിയുടെ സ്വഭാവത്തെ അങ്ങനെ എല്ലാവരും പറയുന്നതെന്നും എന്നാല്‍ അദ്ദേഹം ശരിക്കും ശുദ്ധനാണെന്ന് ബാബു നമ്പൂതിരി പറഞ്ഞു.

മോഹന്‍ലാല്‍ എല്ലാം ഉള്ളില്‍ വെച്ചുകൊണ്ട് നടക്കുന്നയാളാണ് എന്നല്ല താന്‍ പറഞ്ഞതിന്റെ അര്‍ത്ഥമെന്നും അയാളുടെ രീതി വേറെയാണെന്നും ബാബു നമ്പൂതിരി കൂട്ടിച്ചേര്‍ത്തു. ആരോട് അടുക്കണമെന്ന് കൃത്യമായ ബോധ്യമുള്ള ആളാണ് മോഹന്‍ലാലെന്നും അതിനാല്‍ അത്രപെട്ടെന്ന് ആരെയും അടുപ്പിക്കില്ലെന്നും ബാബു നമ്പൂതിരി പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മമ്മൂട്ടിയുമായും മോഹന്‍ലാലുമായും വര്‍ഷങ്ങളുടെ സൗഹൃദമാണ് എനിക്കുള്ളത്. അമ്മ സംഘടനയുടെ ആരംഭകാലം മുതല്‍ക്കാണ് ഇരുവരുമായി കൂടുതല്‍ അടുക്കുന്നത്. രണ്ട് പേരും എന്റെ വീട്ടില്‍ ഒരുപാട് തവണ വന്നിട്ടുണ്ട്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെ സ്വഭാവത്തെപ്പറ്റി നന്നായി പഠിക്കാന്‍ ഇത്രയും കാലം കൊണ്ട് സാധിച്ചിട്ടുണ്ട്.

മമ്മൂട്ടിയെപ്പറ്റി പലും പറയുന്ന കാര്യമാണ്, പുള്ളി എല്ലാവരോടും ദേഷ്യപ്പെടുമെന്നുള്ളത്. സംഗതി കുറച്ചൊക്കെ സത്യമാണ്. പക്ഷേ അദ്ദേഹത്തിനിഷ്ടമില്ലാത്തത് കണ്ടാല്‍ മാത്രമേ ദേഷ്യപ്പെടുള്ളൂ. അദ്ദേഹത്തിന്റെ ഉളളിലൊന്നുണ്ടാകില്ല. ശുദ്ധനായതുകൊണ്ടാണ് പെട്ടെന്ന് എല്ലാത്തിനോടും റിയാക്ട് ചെയ്യുന്നത്. ഒരു കാര്യവും ഉള്ളില്‍ വെച്ചുകൊണ്ട് നടക്കുന്ന സ്വഭാവം മമ്മൂട്ടിക്കില്ല.

എന്നുവെച്ച് മോഹന്‍ലാല്‍ എല്ലാം ഉള്ളില്‍ വെച്ചുകൊണ്ട് നടക്കുന്നയാളാണ് എന്നല്ല അതിന്റെ അര്‍ത്ഥം. പുള്ളിയുടെ രീതി വേറെയാണ്. ആരെയും പെട്ടെന്ന് അടുപ്പിക്കുന്ന ആളല്ല ലാല്‍. എല്ലാവരില്‍ നിന്നും എപ്പോഴും ഒരു ഡിസ്റ്റന്‍സ് പുള്ളി കീപ്പ് ചെയ്യും. വളരെ ശ്രദ്ധയോടെ മാത്രമേ ഓരോരുത്തരെയും അടുപ്പിക്കുള്ളൂ,’ ബാബു നമ്പൂതിരി പറയുന്നു.

Content Highlight: Babu Namboothiri shares his thought about the character of Mammootty and Mohanlal