ഓസീസിനെതിരെയുള്ള ഏകദിനത്തില്‍ പാക് നായകന്‍ ബാബര്‍ അസമിന്റെ സെലിബ്രേഷനാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുന്നത്. നൂറ് റണ്‍സ് തികയുന്നതിന് മുമ്പേ തന്നെ സെഞ്ച്വറിയടിച്ചെന്ന് കരുതി സെലിബ്രേറ്റ് ചെയ്യുന്ന ബാബറിന്റെ വീഡിയോയാണ് വൈറലാവുന്നത്.
ഹോം ക്രൗഡിന് മുമ്പില്‍ വെച്ച് ടീം നായകന്‍ സെഞ്ച്വറിയടിക്കുമ്പോള്‍ സ്‌റ്റേഡിയമൊന്നാകെ ആര്‍ത്തിരുമ്പുകയാണ് പതിവ്. എന്നാല്‍ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ വെച്ച് ബാബര്‍ തന്റെ ‘സെഞ്ച്വറി നേട്ടം’ ആഘോഷിച്ചപ്പോള്‍ കരഘോഷത്തിന് പകരം ചിരിയുണര്‍ന്നപ്പോഴാണ് ബാബറിന് സംഭവം കത്തിയത്.
താരത്തിന്റെ സെലിബ്രേഷന്‍ കണ്ട് കമന്റേറ്റര്‍മാര്‍ക്കും ചിരി നിര്‍ത്താനായില്ല.
Babar Azam is celebrating two times his 💯 one on 99 and other on 100 😂😂😂#BabarAzam𓃵#PAKvAUS pic.twitter.com/JX5QZUReeM
— 🇵🇰 🏏 ❤️ (@username_haseeb) March 31, 2022
Babar celebrated his 100 on 99runs by forgetting his score that he is on 99 #BabarAzam𓃵 pic.twitter.com/WLPFeE00Rw
— Ubaidjabbar20 (@ubaidjabbar20) March 31, 2022
99ല്‍ നില്‍ക്കവെയായിരുന്നു ബാബര്‍ സെഞ്ച്വറിയാഘോഷിച്ചത്. എന്നാല്‍ തൊട്ടടുത്ത പന്തില്‍ തന്നെ സിംഗിള്‍ നേടി താരം ശരിക്കും സെഞ്ച്വറി പൂര്‍ത്തിയാക്കുകയും ഒന്നുകൂടി ആഘോഷിക്കുകയും ചെയ്തു.
ഇതോടെ സ്‌റ്റേഡിയം ആരവത്തിലുയരുകയും തങ്ങളുടെ ക്യാപ്റ്റന് വേണ്ടി ആര്‍പ്പുവിളിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഓസീസ് ഉയര്‍ത്തിയ 349 എന്ന് ഭീമന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ മത്സരത്തിലായിരുന്നു ബാബറിന്റെ സെഞ്ച്വറി നേട്ടം. ബാബറിന് പുറമെ ഇമാം ഉള്‍ ഹഖും സെഞ്ച്വറി നേടിയപ്പോള്‍ ഓസീസിന്റെ റണ്‍മല പാക് പട അനായാസം മറികടക്കുകയായിരുന്നു.
പാകിസ്ഥാന്റെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിജയകരമായ റണ്‍ വേട്ടയാണിത്.