Kerala Flood
പ്രളയ ബാധിത മേഖലയിലേക്ക് ബ്ലീച്ചിംഗ് പൗഡര്‍ കയറ്റുന്നത് ബി.എം.എസുകാര്‍ തടഞ്ഞു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Aug 23, 03:43 am
Thursday, 23rd August 2018, 9:13 am

തൃശ്ശൂര്‍: പ്രളയ ബാധിത മേഖലയില്‍ ശുചീകരണത്തിനുള്ള ബ്ലീച്ചിംഗ് പൗഡര്‍ ലോറിയില്‍ കയറ്റിയിരുന്ന ഉദ്യോഗസ്ഥരെ ബി.എം.എസ് ചുമട്ടു തൊഴിലാളികള്‍ തടഞ്ഞു. നോക്കുകൂലി ആവശ്യപ്പെട്ട് ബി.എം.എസ് പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്‌തെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

ശക്തന്‍ നഗറിലെ ജല അതോറിറ്റി ഓഫീസില്‍ സൂക്ഷിച്ചിരുന്ന ബ്ലീച്ചിംഗ് പൗഡര്‍ ഉദ്യോഗസ്ഥര്‍ ലോറിയില്‍ കയറ്റുന്നതിനിടെയാണ് ബി.എം.എസ് തൊഴിലാളികള്‍ തടസ്സപ്പെടുത്തിയത്. പഞ്ചായത്തുകളില്‍ വിതരണം ചെയ്യാനുള്ള 25 കിലോ തൂക്കമുള്ള ബ്ലിച്ചിംഗ് പൗഡര്‍ ബാഗുകളാണ് ഉദ്യോഗസ്ഥര്‍ എത്തി ലോറിയില്‍ കയറ്റിയിരുന്നത്.

ALSO READ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു

12 ചാക്ക് ലോറിയില്‍ കയറ്റിയ ശേഷമാണ് ബി.എം.എസുകാര്‍ എത്തിയത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടത്തണമെന്ന് കളക്ടറുടെ ഉത്തരവനുസരിച്ചാണ് തങ്ങള്‍ ബ്ലിച്ചിങ് പൗഡര്‍ കയറ്റുന്നതെന്ന് പറഞ്ഞിട്ടും ബി.എം.എസുകാര്‍ സമ്മതിച്ചില്ല.

തുടര്‍ന്ന് ഉദ്യോഗസ്ഥരെ തട്ടി മാറ്റി ബലമായി ബി.എം.എസുകാര്‍ ചാക്ക് ലോറിയില്‍ കയറ്റി. ഇതിനുശേഷം ഉദ്യോഗസ്ഥര്‍ കയറ്റിയ ചാക്കിന്റെ കൂലിയടക്കം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകുയും ചെയ്തു.

എന്നാല്‍ നോക്കുകൂലി കൊടുക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.

WATCH THIS VIDEO: