മുംബൈ: സോഷ്യല്‍ മീഡിയയില്‍ ‘സര്‍ക്കാര്‍ വിരുദ്ധ’ പ്രസ്താവനകള്‍ നടത്തുന്നത് ഒഴിവാക്കണമെന്ന് രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളിലൊന്നായ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്. സ്ഥാപനത്തിലെ ജീവനക്കാര്‍ക്കാണ് നിര്‍ദേശം. ജീവനക്കാരുടെ കുടുംബങ്ങള്‍ക്കും ഇത് ബാധകമാണെന്നും അറിയിച്ചു. ഏപ്രില്‍ 13നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.
ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട ഫോട്ടോഗ്രാഫുകളോ വീഡിയോകളോ, ഫീല്‍ഡ് സ്റ്റേഷനുകള്‍, റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി അല്ലെങ്കില്‍ മറ്റേതെങ്കിലും സര്‍ക്കാര്‍ വസ്തുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട ഏതെങ്കിലും ഫോട്ടോഗ്രാഫുകളോ വീഡിയോകളോ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്റ്റാഫ് അംഗങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. സര്‍ക്കാര്‍ വിരുദ്ധ ഉള്ളടക്കങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സ്റ്റാഫ് അംഗങ്ങളെ അറിയിക്കുന്നു. ഇതേക്കുറിച്ച് കുടുംബാംഗങ്ങളെയും അറിയിക്കണം,” ”സോഷ്യല്‍ മീഡിയയുടെ ഉപയോഗം” എന്ന തലക്കെട്ടില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ രജിസ്ട്രാര്‍ ഒപ്പിട്ട സര്‍ക്കുലറില്‍ പറയുന്നു.
‘ ഇന്‍സ്റ്റിറ്റ്യൂട്ട് പരിസരത്ത് ഫോട്ടോഗ്രാഫി എപ്പോഴും നിരോധിച്ചിരിക്കുന്നു. അതുപോലെ, സ്ഥാപനത്തിനെതിരെയോ സര്‍ക്കാരിനെതിരെയോ പൊതുപ്രസ്താവന നടത്തുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എപ്പോഴും മുന്‍കൂര്‍ അനുമതി ആവശ്യമാണ്. മേല്‍പറഞ്ഞ രണ്ട് നിയമങ്ങളും സോഷ്യല്‍ മീഡിയയ്ക്കും ടി.വി അല്ലെങ്കില്‍ പ്രിന്റ് മീഡിയ പോലുള്ള മറ്റ് മാധ്യമങ്ങള്‍ക്കും ബാധകമാണെന്ന് വ്യക്തമാക്കുകയാണ് നോട്ടീസിന്റെ ലക്ഷ്യം. അത്തരം നിയന്ത്രണങ്ങളുടെ ഏതെങ്കിലും ലംഘനത്തോടുള്ള പ്രതികരണമല്ല ഇത്. കൂടാതെ, കുടുംബാംഗങ്ങള്‍ക്കും സ്റ്റാഫ് അക്കുകയോ ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല, ”സര്‍ക്കുലറില്‍ പറയുന്നു.
Content Highlights:Avoid anti-government posts on social media: TIFR to employees