Kerala News
'ഓട്ടോ തൊഴിലാളികളുടെ 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു'; ഇലക്ട്രിക് ഓട്ടോകള്‍ക്ക് പെര്‍മിറ്റ് ഏര്‍പ്പെടുത്തണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jan 20, 02:35 am
Monday, 20th January 2020, 8:05 am

കോഴിക്കോട്: ഓട്ടോറിക്ഷ തൊഴിലാളികളുടെ 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. ഇലക്ട്രിക് ഓട്ടോകള്‍ക്ക് പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്താന്‍ അനുമതി നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് ഓട്ടോ തൊഴിലാളികള്‍ പണിമുടക്കുന്നത്. ഇന്നലെ അര്‍ധരാത്രി മുതല്‍ ഇന്ന് അര്‍ധ രാത്രി വരെയാണ് സമരം.

ഇലക്ട്രിക് ഓട്ടോകള്‍ക്ക് പെര്‍മിറ്റില്ലാതെ നിരത്തിലിറക്കാമെന്ന തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്. ഇത് രണ്ടാമത്തെ തവണയാണ് ഇലക്ട്രിക് ഓട്ടോകള്‍ക്കെതിരെ തൊഴിലാളികള്‍ പണിമുടക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മോട്ടോര്‍ വാഹന നയത്തിന്റെ ഭാഗമായാണ് ഇലക്ട്രിക് ഓട്ടോകള്‍ നിരത്തിലറക്കി തുടങ്ങിയത്. സബ്‌സിഡിയോടു കൂടി ഇലക്ട്രിക് ഓട്ടോകള്‍ വാങ്ങി സര്‍വീസ് നടത്തുന്ന മുപ്പതോളം തൊഴിലാളികളാണ് കോഴിക്കോടുള്ളത്.

കഴിഞ്ഞ മാസം ഇതേ ആവശ്യങ്ങളുന്നയിച്ച് ഓട്ടോ തൊഴിലാളികള്‍ പണിമുടക്ക് തുടങ്ങിയിരുന്നു. ഇലക്ട്രിക് ഓേേട്ടാകളിലെ യാത്രക്കാരെ ഇറക്കിവിടുന്ന സാഹചര്യമുണ്ടായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പ്രശ്‌നപരിഹാരത്തിനായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും വിജയം കണ്ടില്ല. ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം അനിശ്ചിതകാല സമരം ആരംഭിക്കനാണ് തൊഴിലാളി യൂണിയനുകളുടെ തീരുമാനം.