തിരുവനന്തപുരം: ഉക്രൈനില്‍ നിന്ന് വീഡിയോ വഴി വിവരങ്ങളെത്തിച്ച സമയത്ത് പക്വതയില്ലാതെ പെരുമാറി എന്ന അരോപണത്തിന് വിശദീകരണവുമായി മലയാളി വിദ്യാര്‍ത്ഥി ഔസഫ് ഹുസൈന്‍.
2019 മുതല്‍ ഉക്രൈനിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരമാണ് എന്ന് തോന്നുന്ന് വീഡിയോകള്‍ താന്‍ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പോസ്റ്റ് ചെയ്യാറുണ്ടെന്നും യുദ്ധം തുടങ്ങിയ സമയത്ത് അതിന്റെ ഭീകരത മനസിലാക്കാന്‍ വേണ്ടിയാണ് വീഡിയോ ഇട്ടതെന്നും ഔസഫ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഔസഫിന്റെ പ്രതികരണം.
സുഹൃത്തുക്കളുടെ പാസ്‌പോര്‍ട്ട് പോസ്റ്റ് ഓഫീസില്‍ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. അത് എടുക്കാനാണ് പുറത്തുപോയത്. ആ സമയത്താണ് കാര്യങ്ങള്‍ അറിയിക്കാന്‍ വേണ്ടിയാണ് വീഡിയോ ചെയ്തതെന്നും ഔസഫ് പറഞ്ഞു.
തനിക്കെതിരെയുള്ള ഷവര്‍മ ട്രോളുകള്‍ക്കും ഔസഫ് മറുപടി പറഞ്ഞു. വീട്ടില്‍ നിന്ന് ബങ്കറിലേക്ക് മാറുന്ന ദിവസമാണ് ഞാന്‍ ഷവര്‍മ വാങ്ങുന്നത്. അവിടെ പൊതുവായി കിട്ടുന്ന ഭക്ഷണമാണ് ഷവര്‍മയെന്നും ഔസഫ് പറഞ്ഞു.
യുദ്ധത്തിന്റെ ആദ്യ ദിനങ്ങളില്‍ അവിടെയുള്ളവരെ പോലെ നമുക്കും അതൊരു ആദ്യ അനുഭവമാണ്. യുദ്ധം നടന്ന് മൂന്ന് ദിവസം വരെ അവിടുത്തെ ലോക്കല്‍സിന് പോലും യുദ്ധത്തിന്റെ തീവ്രത മനസിലായിരുന്നില്ല.