പേരു സൂചിപ്പിക്കുന്നത് പോലെത്തന്നെ വളരെ സ്‌പോട്ടിയായിട്ടുള്ള ഒരു മോഡലാണ് ഔഡിA5. ഹച്ച്ബാക്ക് മോഡലില്‍ A5 സപോര്‍ട്ബാക്ക്, v6 പെട്രോള്‍ എഞ്ചിനോടു കൂടിയ എസ്5, A5 സപോര്‍ട്ബാക്ക്, v6 പെട്രോള്‍ എഞ്ചിനോടു കൂടിയ എസ്5, A5 കാബ്രിയോല്‍ എന്നിങ്ങനെ മൂന്നു വേരിയന്റുകളിലായാണ് A5 ന്റെ വരവ്.
വളരെ ചരിഞ്ഞുകിടക്കുന്ന പ്യൂപ്പയെ പോലുള്ള റുഫ് ആണ് ഔഡിA5 ന്റെ പ്രധാന ആകര്‍ഷണം. മുന്‍ വശത്തെ ഗ്രില്ലുകളും നീണ്ട ഹെഡ്‌ലൈറ്റുകളുമെല്ലാം നിലവിലുള്ള ഔഡി ഡിസൈനുകളെ ഓര്‍മ്മിപ്പിക്കുന്നതാണ്. അതേസമയം A4 മായി വലിയ സാദൃശ്യം ഇല്ല. ബോണറ്റിലെ ഗ്രില്ലുകളാണ് രണ്ടു മോഡലുകളെയും ഒറ്റ നോട്ടത്തില്‍ വ്യത്യസ്തമാക്കുന്നത്. ബംബറിനു താഴെ ഫോഗ് ലാംബുകള്‍ കാണപ്പെടുന്ന ഭാഗത്ത് എയര്‍ ഇന്‍ടേക്ക് ഹോളുകളാണ്. ലോവര്‍ ലിപ് പോലത്തെ ഭാഗവും ബംബറിലുണ്ട്.
ചരിഞ്ഞിറങ്ങുന്ന ബൂട്ട്‌ലൈന്‍ റൂഫില്‍ ഇഴുകിച്ചേരുന്നത് വളരെ മനോഹരമായിട്ടുണ്ട്. അലോയ് വീലുകളും ഇതിനെ ഒന്നുകൂടി ആകര്‍ഷകമാക്കുന്നു. ഇന്‍ഗ്രേറ്റഡ് കോയിലുകളും ഇരട്ട എക്‌സോസ് പൈപ്പുകളുമെല്ലാം പിന്‍ഭാഗത്തെ കൂടുതല്‍ സ്‌പോട്ടിയാക്കുന്നു.
അതേസമയം എക്‌സറ്റീയറിനെ വെച്ചു നോക്കുമ്പോള്‍ അകത്തളം അത്രയധികം സ്‌പോട്ടിയല്ല. ഉള്‍ഭാഗത്ത് വാഹന പ്രേമികളുടെ ശ്രദ്ധ പ്രധാനമായും ആകര്‍ഷിക്കുന്നത് മുന്‍ഭാഗത്തെ മള്‍ട്ടീയ ഇന്റര്‍ഫെയ്‌സാണ്. നാവിഗേഷന്‍ ഉള്‍പ്പെടയുള്ള ഒരു വിര്‍ച്വല്‍ സ്‌ക്രീനും സജ്ജീകരിച്ചിട്ടുണ്ട്.
A4 നെ ഓര്‍മ്മിപ്പിക്കുന്നതാണ് ഡാഷ്‌ബോര്‍ഡിന്റെ ഡിസൈന്‍. ബ്ലാക്ക് കളറിലുള്ള വുഡിന്റെ ട്രിമ്മാണ് ഡാഷ്‌ബോര്‍ഡിന്റെ തീം. ഡാഷ്‌ബോര്‍ഡില്‍ മള്‍ട്ടിമീഡിയ ഇന്റര്‍ഫേസ് ഉയര്‍ന്നു നില്‍ക്കും. മ്യൂസിക് സിസ്റ്റവും ആപ്പിള്‍ ആന്‍ഡ്രോയ്ഡ് സിസ്റ്റം ഫോണ്‍ കണക്റ്റിവിറ്റിയുമെല്ലാം ഒരുക്കിയിട്ടുണ്ട്. പിന്‍ഭാഗത്ത് വളരെ ഉയരമുള്ള ആളുകള്‍ക്കു പോലും സുഗമമായി ഇരിക്കാവുന്ന തരത്തിലാണ് റൂഫ്. മാത്രമല്ല സീറ്റിന്റെ പിന്‍ഭാഗം അല്‍പം താഴ്ന്നിരിക്കുന്നത്‌കൊണ്ട് തന്നെ വളരെ സൗകര്യപൂര്‍വ്വം ഇരിക്കാവുന്നതാണ്.
മൂന്ന് വേരിയന്റുകളിലുമായി രണ്ട് എഞ്ചിന്‍ ഓപ്ഷന്‍സാണുള്ളത്. 2 ലിറ്റര്‍ ടി.ഡി.ഐ ഡീസല്‍ഡീസല്‍ എഞ്ചിന്‍ 300 ബി.എച്ച്.പി കരുത്ത് പകരുമ്പോള്‍ 354 ബി.എച്ച്.പി കരുത്തിലാണ് വി6 പെട്രോള്‍ എഞ്ചിന്‍ ഒരുക്കിയിക്കുന്നത്. 7.9 സെക്കന്റ്‌സ് കൊണ്ട് സീറോയില്‍ നിന്ന് 100 ലെത്താനും സാധിക്കും. ഡൈനാമിക് , ഇന്‍ഡിവിജ്വല്‍, കംഫര്‍ട്ട് തുടങ്ങി വിവിധ ഡ്രൈവിങ് മോഡുകള്‍ സെലക്ട് ചെയ്യാനുള്ള ഓപ്ഷന്‍സും ഉണ്ട്. പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാതെയാണ് ഔഡി തങ്ങളുടെ പുതിയ മോഡല്‍ ഒരുക്കിയിരിക്കുന്നത് എന്നു തന്നെ പറയാം.
54 ലക്ഷമാണ് ഇന്ത്യയില്‍ ഔഡിA5 ന്റെ എക്‌സ് ഷോറൂം വില.