'ഭരണഘടനയില്‍ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ അനിവാര്യം'; ജനതാല്‍പര്യം കണക്കിലെടുക്കണമെന്നും അറ്റോര്‍ണി ജനറല്‍
national news
'ഭരണഘടനയില്‍ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ അനിവാര്യം'; ജനതാല്‍പര്യം കണക്കിലെടുക്കണമെന്നും അറ്റോര്‍ണി ജനറല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th January 2020, 5:00 pm

ന്യൂദല്‍ഹി: ഭരണഘടനയില്‍ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ അനിവാര്യമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍. ജനതാല്‍പര്യത്തിനൊപ്പം ഭരണഘടന മാറണമെന്നും അല്ലെങ്കില്‍ അത് രാജ്യത്തിനെതിരാകുമെന്നും കെ.കെ വേണുഗോപാല്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു കെ.കെ വേണുഗോപാലിന്റെ പ്രതികരണം.

ജനങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ഇല്ലെങ്കില്‍ ഭരണഘടന കല്ലിന് തുല്ല്യമാവുമെന്നും അദ്ദേഹം പറഞ്ഞു
‘സുപ്രീം കോടതിക്കെതിരേയുള്ള ആക്രമണങ്ങള്‍ ആശങ്കപ്പെടുത്തുന്നുണ്ട്. നാം നമുക്കെതിരെ തന്നെ ആക്രമണങ്ങള്‍ നടത്തുകയാണ്.’ വേണുഗോപാല്‍ പറഞ്ഞു.

പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്താകമാനം പ്രതിഷേധങ്ങള്‍ ശക്തിപ്പെടുന്നതിനിടെയാണ് അറ്റോര്‍ണി ജനറലിന്റെ പ്രതികരണം.
പൗരത്വഭേദഗതി നിയമത്തിന്റെ ഹരജികള്‍ പരിഗണിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാറിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലും സോളിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുമായിരുന്നു സുപ്രീം കോടതിയില്‍ ഹാജരായത്.

പൗരത്വഭേദഗതി നിയമം അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടാവുന്നതാണെന്ന ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയെ അനുകൂലിക്കുകയായിരുന്നു കെ.കെ വേണിഗോപാല്‍. പിന്നീട് പൗരത്വഭേദഗതി നിയമത്തിനെതിരായ ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുഴുവന്‍ അഭിഭാഷകരും അതിനെ പിന്തുണക്കുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ