Daily News
ഗിന്നസ് പക്രുവിനെ കൈയ്യേറ്റം ചെയ്തതായി പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Oct 06, 01:59 pm
Monday, 6th October 2014, 7:29 pm

pacru01[]കോട്ടയം: വാടക വീട് ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഗിന്നസ് പക്രുവിനെ കൈയ്യേറ്റം ചെയ്തതായി പരാതി. പക്രുവിനെയും അച്ഛനെയും അമ്മയെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാടകവീട് ഒഴിപ്പിക്കുന്നത് ബന്ധപ്പെട്ടാണ് പ്രശ്‌നം ഉണ്ടായതെന്നും തന്നെയും കുടുംബത്തെയും വീട് കയറി ആക്രമിക്കുകയായിരുന്നെന്നും പക്രു ആരോപിച്ചു. അച്ഛനെ ക്രൂരമായി മര്‍ദ്ദിച്ചെന്നും തടയാന്‍ ചെന്ന അമ്മയെ തള്ളിയിട്ടതായും മാല പൊട്ടിക്കന്‍ ശ്രമിച്ചതായും പക്രു കൂട്ടിച്ചേര്‍ത്തു.

വാടകയ്ക്ക് നിന്നിരുന്ന വീട് മാറിതാമസിക്കാന്‍ പറഞ്ഞതിന്റെ പേരിലായിരുന്നു അക്രമണം എന്നും മൂന്ന് മാസത്തിലേറെയായി അവരോട് വീട് മാറാന്‍ പറയുന്നതെന്നും പക്രു പറഞ്ഞു.

കോടതി വഴി അവിടെ താമസിക്കാനായിരുന്നു അവരുടെ പദ്ധതിയെന്നും. തന്റെ സഹോദരിക്ക് താമസിക്കാന്‍ വേണ്ടിയാണ് അവരോട് വീട് മാറാന്‍ പറഞ്ഞതെന്നും അവര്‍ അടുത്തമാസം നാട്ടിലെത്തുമെന്നും അക്രമത്തിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പക്രു വ്യക്തമാക്കി.