Kerala News
കൊല്ലത്ത് ഗാന്ധി പ്രതിമയുടെ തലയറുത്തുമാറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Nov 12, 07:08 am
Saturday, 12th November 2022, 12:38 pm

കൊല്ലം: കൊട്ടാരക്കര ഏഴുകോണില്‍ ഗാന്ധി പ്രതിമയുടെ തലയറുത്തുമാറ്റി. തിങ്കളാഴ്ച്ച കൊടികുന്നില്‍ സുരേഷ് എം.പി പ്രതിമ അനാച്ഛാദനം ചെയ്യാനിരിക്കെയാണ് ആക്രമണം.

രണ്ട് ദിവസം മുമ്പ് പ്രതിമയില്‍ സ്ഥാപിച്ചിരുന്ന കണ്ണാടി ഊരികൊണ്ടുപോയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം. സംഭവത്തില്‍ ഏഴുകോണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

നേരത്തെ പ്രദേശത്ത് ഗാന്ധിയുടെ സ്തൂപം ഉണ്ടായിരുന്നു. ഇത് അക്രമികള്‍ തകര്‍ത്തിരുന്നു. ഇതിന്റെ പേരില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ പ്രതികളെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് ഗാന്ധി പ്രതിമ സ്ഥാപിച്ചത്.

പ്രദേശവാസിയായ ഒരു സാമൂഹ്യ വിരുദ്ധനാണ് ഇതിന് പിന്നിലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. ഇയാള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

സംഭവത്തില്‍ ഇയാളെ പൊലീസ് ചോദ്യം ചെയ്യുമെന്നാണ് വിവരം. അതിന് ശേഷമായിരിക്കും ഇയാള്‍ പ്രതിയാണോ എന്നുള്ളതില്‍ അന്തിമ സ്ഥിരീകരണത്തില്‍ എത്താന്‍ സാധിക്കുക.

Content Highlight: Attack Against Gandhi Statue In Kollam