വേലൂര്‍: കിരാല്ലൂര്‍ ശിവക്ഷേത്രത്തിലെ ഉപദേവതകളുടെ രണ്ട് വിഗ്രഹങ്ങള്‍ വലിച്ച് താഴെയിട്ട സംഭവത്തില്‍ പിടിയിലായ മലപ്പുറം കൊണ്ടോട്ടി കുളങ്ങരമഠം വീട്ടില്‍ സുജി നമ്പീശനെ (42) വടക്കാഞ്ചേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് സുജി നമ്പീശന്‍. ക്ഷേത്രത്തിലെ കഴകക്കാരന്റെ സഹായി കൂടിയാണ് പ്രതി.