ഇസ്രഈല്‍ നടത്തുന്ന അത്രിക്രമങ്ങള്‍ ലോകം കാണുന്നില്ലേ? യു.എന്‍ ജനറല്‍ അസംബ്ലിയില്‍ തുറന്നടിച്ച് ഖത്തര്‍ അമീര്‍
World News
ഇസ്രഈല്‍ നടത്തുന്ന അത്രിക്രമങ്ങള്‍ ലോകം കാണുന്നില്ലേ? യു.എന്‍ ജനറല്‍ അസംബ്ലിയില്‍ തുറന്നടിച്ച് ഖത്തര്‍ അമീര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd September 2020, 5:33 pm

ന്യൂയോര്‍ക്ക്: യു.എന്നിന്റെ 75-ാമത് ജനറല്‍ അസംബ്ലി പ്രസംഗത്തില്‍ ഇസ്രഈലിനെതിരെ തുറന്നടിച്ച് ഖത്തര്‍ ഭരണാധികാരി ഷെയ്ഖ് തമിം ഹമദ് അല്‍ താനി. ഇസ്രഈല്‍ ഫലസ്തീന്‍ മേഖലയിലേക്ക് ഇസ്രഈല്‍ നടത്തുന്ന കടന്നു കയറ്റത്തെ ചൂണ്ടിക്കാണിച്ച തമീം അന്താരാഷ്ട്ര സമൂഹം ഇക്കാര്യത്തില്‍ കാണിക്കുന്ന അനാസ്ഥതയെയും വിമര്‍ശിച്ചു.

‘ ഫലസ്തീന്‍, അറബ് ഭൂമിയിലെ തുടര്‍ച്ചയായ അധിനിവേശം, ഗാസ മുനമ്പിലെ കടുത്ത ഉപരോധങ്ങള്‍, വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്ന കൈയേറ്റ നയങ്ങള്‍ തുടങ്ങിയ ഇസ്രഈല്‍ അതിക്രമങ്ങളെ നേരിടാന്‍ ഫലപ്രദമായ ഒരു നടപടിയും സ്വീകരിക്കാന്‍ കഴിയാത്ത വിധത്തില്‍ അന്താരാഷ്ട്ര സമൂഹം നിലകൊള്ളുന്നു,’ ഖത്തര്‍ ഭരണാധികാരി പറഞ്ഞു.

2002 ലെ അറബ് സമധാന ഉടമ്പടി അടിസ്ഥാനമാക്കിയുള്ള വ്യവസ്ഥകളില്‍ ഇസ്രഈല്‍ പൂര്‍ണമായും പ്രതിജ്ഞാ ബന്ധമാവുമ്പോഴാണ് സമാധാനം കൈവരിക്കാന്‍ കഴിയുകയെന്നും ഇദ്ദേഹം പറഞ്ഞു.

‘ഫലസ്തീന്‍ പ്രശ്‌നത്തില്‍ ന്യായമായ പരിഹാരം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടു. ഇസ്രഈലിന്റെ കൈയേറ്റം പരിഹരിക്കുന്നതിലും ഈ യാഥാര്‍ത്ഥ്യത്തെ പിന്തിരിപ്പരിക്കാതെ നിലനിര്‍ത്തുന്നു. ഇതാണ് അന്താരാഷ്ട്ര സമൂഹത്തിന്റെയും അതിന്റെ സംഘടനകളുടെയും വിശ്വാസ്യത ചോദ്യം ചെയ്യുന്നത്,’ തമീം പറഞ്ഞു.

ഫലസ്തീന്‍ വിഷയത്തില്‍ നിയമപരമായ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് യു.എന്നിനോട് ആവശ്യപ്പെട്ട തമീം ഗാസ മുനമ്പിലെ ഉപരോധങ്ങള്‍ എടുത്തുകളയാനും ആവശ്യപ്പെട്ടു.

യു.എ.ഇ, ബഹ്‌റിന്‍ എന്നീ അറബ് രാജ്യങ്ങള്‍ ഇസ്രഈലുമായി സമാധാന കരാറില്‍ ഒപ്പു വെച്ചതിനു പിന്നാലെയാണ് ഖത്തര്‍ ഭരണാധികാരിയുടെ ഇസ്രഈലിനെതിരെയുള്ള പ്രസ്താവന. ഖത്തര്‍-ഇസ്രഈല്‍ അനുനയത്തിനുള്ള അമേരിക്കന്‍ ശ്രമങ്ങള്‍ നിലവില്‍ ഫലം കാണില്ലെന്ന് ഉറപ്പിക്കുന്നതാണ് ഷെയ്ഖ് തമിം ഹമദ് അല്‍ താനിയുടെ പ്രതികരണം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ