Movie Day
അസുരന്‍ 50 വിജയ ദിനങ്ങള്‍ പിന്നിട്ടു; ആഘോഷമാക്കി ആരാധകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Nov 21, 07:44 am
Thursday, 21st November 2019, 1:14 pm

ചെന്നൈ: വെട്രിമാരന്‍ സംവിധാനം ചെയ്ത ധനുഷ് ചിത്രം അസുരന്‍ 50 ദിനങ്ങള്‍ പൂര്‍ത്തിയാക്കി. വേള്‍ഡ് വൈഡ് റിലീസില്‍ 110 കോടി നേടിയ ചിത്രം തിയ്യറ്ററില്‍ ഇപ്പോഴും കുതിപ്പു തുടരുകയാണ്.

ചിത്രം 50 വിജയദിനങ്ങള്‍ പൂര്‍ത്തിയാക്കിയത് സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കിയിരിക്കുകയാണ് ധനുഷ് ആരാധകര്‍

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വടചെന്നൈയ്ക്ക് ശേഷം ധനുഷും വെട്രിമാരനും ഒന്നിച്ച അസുരന്‍ നിരൂപക പ്രശംസയും നേടിയിരുന്നു. ശിവസാമി എന്ന കര്‍ഷന്റെയും കുടുംബത്തിന്റെയും കഥപറയുന്ന അസുരന്‍ എഴുത്തുകാരന്‍ പൂമണിയുടെ വെക്കൈ എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുങ്ങിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മജ്ഞു വാര്യരുടെ ആദ്യ തമിഴ് സിനിമയാണ് അസുരന്‍. മജ്ഞുവിന്റെ പച്ചൈയമ്മാള്‍ എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പശുപതി,പ്രകാശ് രാജ്, ടീജെ അരുണ്‍, കെന്‍ കരുണ ദാസ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.