കോമ്പിറ്റേഷന്‍ തുടങ്ങിയപ്പോള്‍ ആ നടന്‍മാര്‍ വേണ്ടെന്ന് വെച്ച സിനിമകളില്‍ ഞാന്‍ അഭിനയിച്ചു: ആസിഫ് അലി
Entertainment
കോമ്പിറ്റേഷന്‍ തുടങ്ങിയപ്പോള്‍ ആ നടന്‍മാര്‍ വേണ്ടെന്ന് വെച്ച സിനിമകളില്‍ ഞാന്‍ അഭിനയിച്ചു: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 3rd October 2024, 4:03 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് നടന്‍ തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. 2024 ആകുമ്പോള്‍ ആസിഫ് സിനിമയില്‍ എത്തിയിട്ട്15 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണ്. എന്നാല്‍ താന്‍ വളരെ ബ്ലസ്ഡ് ആയ ഒരാളാണെന്നും സിനിമാ ജീവിതം ഒട്ടും പ്ലാന്‍ ചെയ്യാതെയായിരുന്നു മുന്നോട്ട് കൊണ്ടുപോയതെന്നും പറയുകയാണ് ആസിഫ് അലി.

‘ഞാന്‍ വളരെ ബ്ലസ്ഡ് ആയ ഒരാളാണ്. ഞാന്‍ സിനിമയില്‍ വന്നപ്പോള്‍ തന്നെ ആദ്യം ശ്യാം സാറിന്റെ കൂടെ ഒരു സിനിമ ചെയ്തു. പിന്നെ സിബി മലയില്‍ സാറിന്റെ പടം വന്നു. അതിന് ശേഷം സത്യന്‍ അന്തിക്കാട് സാറിനൊപ്പവും ജോഷി സാറിനൊപ്പവുമൊക്കെ വര്‍ക്ക് ചെയ്തു.

എനിക്ക് ആദ്യം സത്യത്തില്‍ ഒട്ടും പ്ലാന്‍ഡ് അല്ലാത്ത ഒരു ട്രാവല്‍ ഉണ്ടായിരുന്നു. അതു കഴിഞ്ഞിട്ടാണ് കോമ്പിറ്റേഷന്‍ തുടങ്ങുന്നത്. പണ്ട് പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ ആളുകള്‍ വേണ്ടെന്ന് വെക്കുന്ന സ്‌ക്രിപ്റ്റാണ് എന്റെ അടുത്തേക്ക് വരുന്നത്.

അത് ചിലപ്പോള്‍ എന്നെ കൊണ്ട് ചെയ്യാന്‍ പറ്റാത്തതോ അല്ലെങ്കില്‍ എനിക്ക് പുള്‍ ഓഫ് ചെയ്യാന്‍ പറ്റാത്തതോ ആകാം. അത്തരം സിനിമകള്‍ ഞാന്‍ ഒരുപാട് ചെയ്തു. അതിന്റെ പ്രധാന കാരണം എക്‌സൈറ്റ്‌മെന്റാണ്. നമ്മള്‍ ആഗ്രഹിച്ച ഒരു കാര്യം നമ്മള്‍ പ്ലാന്‍ ചെയ്യുന്നതിനേക്കാള്‍ നന്നായി ഇങ്ങോട്ട് വരുന്നു എന്നുള്ള എക്‌സൈറ്റ്‌മെന്റായിരുന്നു എനിക്ക്.

പിന്നെ പല സമയത്തും നോ പറയാനുള്ള പേടി ഉണ്ടായിരുന്നു. പല വലിയ പേരുകള്‍ വരുമ്പോള്‍ നോ പറയാന്‍ പറ്റില്ലായിരുന്നു. അപ്പോഴും ചില സിനിമകള്‍ നന്നായി വരുമ്പോള്‍ കിട്ടുന്ന ഒരു സന്തോഷമുണ്ട്. അതിനെ റീപ്ലേസ് ചെയ്യാന്‍ വേറെ ഒന്നിനും പറ്റില്ലെന്ന തിരിച്ചറിവ് വന്നു,’ ആസിഫ് അലി പറയുന്നു.

Content Highlight: Asif Ali Talks About His Career And Movies