എന്റെ പൊന്നോ പൊളി; കളക്ക് ശേഷം ആസിഫിനൊപ്പം രോഹിത്ത് വി.എസ്; 'ടിക്കി ടാക്ക' കര്‍ട്ടണ്‍ റൈസര്‍ വീഡിയോ
Film News
എന്റെ പൊന്നോ പൊളി; കളക്ക് ശേഷം ആസിഫിനൊപ്പം രോഹിത്ത് വി.എസ്; 'ടിക്കി ടാക്ക' കര്‍ട്ടണ്‍ റൈസര്‍ വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 4th February 2024, 4:00 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി. താരത്തിന്റേതായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ടിക്കി ടാക്ക’. ആസിഫിന്റെ പിറന്നാളിനോടനുബന്ധിച്ച് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ കര്‍ട്ടണ്‍ റൈസര്‍ വീഡിയോ പുറത്തുവിട്ടു.


കള എന്ന ചിത്രത്തിന് ശേഷം രോഹിത്ത് വി.എസ്. സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ടിക്കി ടാക്ക’. ആസിഫ് അലി കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം ഒരു ആക്ഷന്‍ എന്റര്‍ടൈനര്‍ ഴോണറിലാണ് ഒരുങ്ങുന്നത്.

ആസിഫ് അലിക്ക് പുറമെ ഹരിശ്രീ അശോകന്‍, ലുക്മാന്‍ അവറാന്‍, വാമിക ഖബ്ബി, നസ്ലിന്‍, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ഇവര്‍ക്കൊപ്പം മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നുമായി ഒട്ടേറെ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കും. ഈ ചിത്രം ആസിഫിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റ് ചിത്രമാണ്.

അഡ്വഞ്ചേഴ്‌സ് കമ്പനിയുടെ ബാനറില്‍ ജൂവിസ് പ്രൊഡക്ഷന്‍സ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ചിത്രം കേരളത്തിന് അകത്തും പുറത്തുമായി 80 ദിവസത്തെ ഷെഡ്യൂളിലാണ് ഒരുങ്ങിയത്.

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആസിഫ് അലിയും സംവിധായകന്‍ രോഹിത്ത് വി.എസും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ടിക്കി ടാക്കയ്ക്കുണ്ട്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Content Highlight: Asif Ali’s Tikitaka Movie Curtain Raiser Video Out