Sports News
ആഭ്യന്തര ക്രിക്കറ്റിന് പ്രാധാന്യം നല്‍കുന്ന സംസ്‌കാരമാണ് മുംബൈയുടേത്, വിരാടും പന്തും ദല്‍ഹിക്ക് വേണ്ടി കളിക്കണം: അശോക് ശര്‍മ
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 15, 02:28 am
Wednesday, 15th January 2025, 7:58 am

ബി.സി.സി.ഐയുടെ പുതിയ നിര്‍ദേശപ്രകാരം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ രഞ്ജി ട്രോഫി മത്സരത്തിന് വേണ്ടി മുംബൈ വാംഖഡെയില്‍ ടീമിനൊപ്പം പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നു. 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രോഹിത് രഞ്ജി ട്രോഫിയില്‍ കളിക്കാനായി ഒരുങ്ങുന്നത്.

രഞ്ജി ട്രോഫിക്ക് പ്രാധാന്യം നല്‍കണമെന്നും മത്സരങ്ങള്‍ ഒഴിവാക്കുന്നവര്‍ക്ക് അനന്തരഫലങ്ങള്‍ നേരിടേണ്ടിവരുമെന്നും ബി.സി.സി.ഐ കേന്ദ്ര കരാറുള്ള ക്രിക്കറ്റ് താരങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി 2012ലാണ് അവസാനമായി രഞ്ജി ട്രോഫി മത്സരത്തില്‍ പങ്കെടുത്തത്.

പുതിയ നിര്‍ദേശപ്രകാരം വിരാട് കോഹ്‌ലിയും റിഷബ് പന്തും സ്വന്തം ടീമായ ദല്‍ഹിക്ക് വേണ്ടി കളിക്കാനുള്ള സാധ്യത എത്രത്തോളമാണെന്ന് അറിയില്ല. നിലവില്‍ രഞ്ജി ട്രോഫിക്കുള്ള ലിസ്റ്റില്‍ ഇരുവരുടെയും പേര് ഉണ്ടെങ്കിലും മത്സരത്തില്‍ പങ്കെടുക്കുമോ എന്നത് തീര്‍ച്ചയല്ല.

Asok Sharma

ഇപ്പോള്‍ രഞ്ജി ട്രോഫിയില്‍ തന്റെ സംസ്ഥാന ടീമിനായി കളിക്കാന്‍ വിരാട് കോഹ്‌ലിയോട് ദല്‍ഹി ആന്‍ഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ (ഡി.ഡി.സി.എ) സെക്രട്ടറി അശോക് ശര്‍മ പറഞ്ഞിരിക്കുകയാണ്. ആഭ്യന്തര റെഡ്-ബോള്‍ ടൂര്‍ണമെന്റുകളില്‍ മത്സരിക്കുന്ന മുംബൈ ക്രിക്കറ്റ് താരങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തിരിച്ചെത്താനും അശോക് താരത്തോട് പറഞ്ഞു.

‘വിരാട് കോഹ്‌ലിയും റിഷബ് പന്തും ടീമിലുണ്ട്. വിരാട് സ്വതന്ത്രനാകുമ്പോഴെല്ലാം ദല്‍ഹിക്ക് വേണ്ടി കളിക്കണമെന്ന് എനിക്ക് തോന്നുന്നു. രഞ്ജി ട്രോഫി ക്യാമ്പ് നടക്കുകയാണ്, വര്‍ഷങ്ങളായി ഇന്ത്യന്‍ ടീമിനൊപ്പമുള്ള മുംബൈ താരങ്ങള്‍ രഞ്ജി ട്രോഫിയില്‍ പങ്കെടുക്കുന്നത് നമ്മള്‍ കണ്ടു,

ആഭ്യന്തര ക്രിക്കറ്റിന് പ്രാധാന്യം നല്‍കുന്ന സംസ്‌കാരമാണ് മുംബൈയുടേത് എന്നതിനാല്‍ വിരാട് അവരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരിക്കണം. ഉത്തരേന്ത്യയില്‍ പ്രത്യേകിച്ച് ദല്‍ഹിയില്‍ ഇത് കാണുന്നില്ല,’ അശോക് ശര്‍മ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

r/Cricket - Virat Kohli and Rishabh Pant have been named in Delhi's probables for the upcoming Ranji Trophy. Their participation will depend on their availability.

List Of Ranji Trophy Players In Delhi

നിലവില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 155 മത്സരത്തില്‍11479 റണ്‍സാണ് വിരാട് സ്വന്തമാക്കിയത്. അതില്‍ 37 സെഞ്ച്വറിയും 39 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടുന്നു. ലിസ്റ്റ് എ ക്രിക്കറ്റില്‍ വിരാട് 329 മത്സരത്തില്‍ നിന്ന് 15348 റണ്‍സാണ് നേടിയത്. 54 സെഞ്ച്വറിയും 80 അര്‍ധ സെഞ്ച്വറിയും നേടിയ മികവ് വിരാടിനുണ്ട്.

Content Highlight: Ashok Sharma Talking About Virat Kohli And Rishabh Pant