Daily News
എഫ്.ടി.ഐ.ഐ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം; പതിമൂന്ന് സംവിധായകര്‍ ദേശീയ ചലചിത്ര പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Oct 28, 01:28 pm
Wednesday, 28th October 2015, 6:58 pm

diba

ന്യൂദല്‍ഹി: പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രാജ്യത്തെ പ്രമുഖ ചലചിത്ര സംവിധായകര്‍ തങ്ങളുടെ ചലചിത്ര പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കുന്നു. ആനന്ദ് പട്‌വര്‍ധന്‍ ദിബാകര്‍ ബാനര്‍ജി, പരേഷ് കാമദാര്‍, നിഷ്ത ജെയിന്‍, കിര്‍ത്തി നഖ്‌വാല, ഹര്‍ഷവര്‍ധന്‍ കുല്‍ക്കര്‍ണി, ഹരി നായര്‍, രാകേഷ് ശര്‍മ, ഇന്ദ്രനീല്‍ ലാഹിരി, ലിപിക സിങ് ദാരൈ, പ്രതിക് വാത്‌സസ്, വിക്രം പവാര്‍ എന്നിങ്ങനെ പതിമൂന്നോളം  സംവിധായകരാണ് പുരസ്‌കാരങ്ങള്‍ തിരിച്ചേല്‍പ്പിക്കുന്നത്.

പുരോഗമന എഴുത്തുകാരുടെ നേരെയുള്ള അതിക്രമങ്ങളും പുരസ്‌കാരം തിരിച്ചു നല്‍കാന്‍ കാരണമായതായി സംവിധായകര്‍ പറഞ്ഞു.