Entertainment
ആഘോഷങ്ങളില്ലാത്ത ആദ്യ പിറന്നാള്‍; ആര്യന്റെ പിറന്നാള്‍ മന്നത്തിലേക്കൊതുക്കാനൊരുങ്ങി ഷാരൂഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Nov 12, 10:11 am
Friday, 12th November 2021, 3:41 pm

മുംബൈ: നവംബര്‍ 13 ശനിയാഴ്ച താരപുത്രന്‍ ആര്യന്‍ ഖാന്‍ തന്റെ 24ാം പിറന്നാളാഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. സാധാരണയായി നടക്കാറുള്ള ആര്‍ഭാടപൂര്‍ണമായ ആഘോഷങ്ങള്‍ക്ക് വിപരീതമായി ഇത്തവണ ‘മന്നത്തി’ല്‍ വെച്ച് ബന്ധുക്കളുമൊത്ത് ലളിതമായ രീതിയില്‍ ആഘോഷിക്കാനാണ് ഷാരൂഖിന്റെ തീരുമാനം.

നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ അറസ്റ്റിനും ജയില്‍വാസത്തിനും പിന്നാലെ ഇത്തവണ പിറന്നാളിന് ആഘോഷങ്ങള്‍ വേണ്ട എന്ന് ഷാരൂഖ് തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

കുംടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രം പങ്കെടുക്കുന്ന ചെറിയ ചടങ്ങ് മാത്രമാവും പിറന്നാളിനുണ്ടാവുക എന്നാണ് ഇന്ത്യ റ്റുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആര്യന്റെ എല്ലാ പിറന്നാളും ഷാരൂഖ് ആഘോഷിക്കാറുണ്ടായിരുന്നു. വിലയേറിയ സമ്മാനങ്ങളും ഇന്റര്‍നാഷണല്‍ ടൂറും സര്‍പ്രൈസ് ഗിഫ്റ്റുകളുമുള്‍പ്പടെ മകന്റെ പിറന്നാള്‍ ഗംഭീരമാക്കാന്‍ താരം എന്നും ശ്രമിച്ചിരുന്നു.

എന്നാലിത്തവണ പിറന്നാളും മറ്റ് ആഘോഷങ്ങളും കുടുംബത്തിനൊപ്പം നടത്താനാണ് തീരുമാനം.

ന്യൂയോര്‍ക്കിലുള്ള ഷാരൂഖിന്റെ മകള്‍ സുഹാന ഓണ്‍ലൈനായാവും ആഘോഷങ്ങളുടെ ഭാഗമാവുക. തന്റെ വിദേശത്തുള്ള കൂട്ടുകാരുമായി ആര്യന്‍ ഇപ്പോഴും സൗഹൃദം തുടരുന്നുണ്ട്.

വെള്ളിയാഴ്ച ആര്യന്‍ ഖാന്‍ നാര്‍ക്കോട്ടിക് ഏജന്‍സി ഓഫീസില്‍ ഹാജരാവാന്‍ സാധ്യതയുണ്ട്. ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയ പോലെ പൊലീസിനെ അറിയിക്കാതെ മുംബൈ നഗരം വിടാന്‍ ആര്യന് അനുവാദമില്ല.

ഭാവിയില്‍ സമാനമായ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കരുത്, കേസിലെ മറ്റ് കൂട്ടുപ്രതികളുമായി ആശയവിനിമയം നടത്തരുത്, മാധ്യമങ്ങളോട് സംസാരിക്കരുത് എന്നിവയും ജാമ്യവ്യവസ്ഥകളില്‍ ഉള്‍പ്പെടുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Aryan Khan to have a quiet birthday celebration with family at Mannat this year