ട്രാന്‍സിനോട് ഏറ്റുമുട്ടാന്‍ മാഫിയ കേരളത്തില്‍ വെള്ളിയാഴ്ച റിലീസ് ചെയ്‌തേക്കില്ല; കാരണം ഇതാണ്
Malayalam Cinema
ട്രാന്‍സിനോട് ഏറ്റുമുട്ടാന്‍ മാഫിയ കേരളത്തില്‍ വെള്ളിയാഴ്ച റിലീസ് ചെയ്‌തേക്കില്ല; കാരണം ഇതാണ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th February 2020, 6:54 pm

ധ്രുവങ്ങള്‍ പതിനാറ് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് കാര്‍ത്തിക് നരേന്‍. തന്റെ ആദ്യ ചിത്രത്തിന് ശേഷം കാര്‍ത്തിക് നരേന്‍ രണ്ടാമതായി പ്രഖ്യാപിച്ച ചിത്രമാണ് നരകാസുരന്‍. അരവിന്ദ് സ്വാമിയും ഇന്ദ്രജിത്തും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായെങ്കിലും തിയ്യേറ്ററുകളിലെത്തിയില്ല. അതിന് ശേഷം കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്ത ചിത്രമാണ് മാഫിയ.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അരുണ്‍ വിജയും പ്രസന്നയും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ടീസറുകള്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫെബ്രുവരി 21 വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്യുന്നത്. പക്ഷെ വെള്ളിയാഴ്ച തന്നെ ചിത്രം കാണാന്‍ കേരളത്തിലെ പ്രേക്ഷകര്‍ക്ക് കഴിഞ്ഞേക്കില്ല.

ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രമായതിനാല്‍ ഈ ചിത്രം നിര്‍മ്മാണത്തിനെടുക്കരുതെന്ന് അംഗങ്ങളോട് ആവശ്യപ്പെട്ടു കൊണ്ടുള്ള പാലക്കാട്ടെ വിതരണക്കാരുടെ അസോസിയേഷന്റെ നോട്ടീസ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതാണ് മാഫിയ വെള്ളിയാഴ്ച തന്നെ കേരളത്തിലെത്തിയേക്കില്ല എന്ന് കരുതാനുള്ള കാരണം.

ലൈക്ക പ്രൊഡക്ഷന്‍സിന്റെ മുന്‍ചിത്രങ്ങളായ ദര്‍ബാര്‍, കാലാ എന്നീ ചിത്രങ്ങളുമായി ബന്ധപ്പെട്ട് വികരണ കമ്പനികളായ മിനി സ്റ്റുഡിയോയും കെ.ടി.സിയും ന്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. ഈ പണം നല്‍കാതെ മറ്റ് കമ്പനികള്‍ക്ക് വിതരണാവകാശം നല്‍കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് വിതരണക്കാരുടെ സംഘടനയുടെ ഈ നിര്‍ദേശമെന്നാണ് വിവരം.

ഫഹദ് ഫാസില്‍ നായകനാവുന്ന അന്‍വര്‍ റഷീദ് ചിത്രം ട്രാന്‍സ് ഫെബ്രുവരി 20നാണ് റിലീസ് ചെയ്യുന്നത്. രണ്ട് യുവതാരങ്ങളുടെ ചിത്രങ്ങള്‍ ഒരുമിച്ച് റിലീസ് ചെയ്യുമെന്നാണ് സിനിമാപ്രേമികള്‍ കരുതിയിരുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ