national news
കശ്മീരി ജനതക്ക് പ്രത്യേക അവകാശം നല്‍കുന്ന വകുപ്പുകള്‍ എടുത്തുകളയണം: വാദം ഇന്ന് തുടങ്ങും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Feb 26, 02:46 am
Tuesday, 26th February 2019, 8:16 am

ന്യൂദല്‍ഹി: കശ്മീരി ജനങ്ങള്‍ക്ക് പ്രത്യേക അവകാശം നല്‍കുന്ന ഭരണഘടനയുടെ 35 എ അനുച്ഛേദം ചോദ്യം ചെയത് സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് മുതല്‍ വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. മൂന്ന് ദിവസം തുടര്‍ച്ചയായിട്ടാണ് വാദം നടക്കുന്നത്.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെ സംസ്ഥാനത്ത കനത്ത നിയന്ത്രണമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. 150 ഓളം വരുന്ന വിവിധ കശ്മീരി സംഘടനാ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയിതിട്ടുണ്ട്.

ഇതില്‍ ഭൂരിഭാഗവും കശ്മീരി ജമാഅെത്ത ഇസ്ലാമി നേതാക്കളാണ്. ചരിത്രത്തില്‍ ആദ്യമായാണ് കശ്മീരി ജമാഅെത്ത ഇസ്ലാമി ഇത്തരമൊരു അടിച്ചമര്‍ത്തലിന് വിധേയമാകുന്നത്. കശ്മീരില്‍ കനത്ത സൈനിക വിന്യാസവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തി

35 എ അനുച്ഛേദ പ്രകാരം അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കശ്മീരില്‍ സ്വത്ത് വാങ്ങാനോ സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവരെ വിവാഹം കഴിക്കുന്ന കശ്മീരി സ്ത്രീകള്‍ക്കും സ്വത്തിന് അവകാശമോ ഇല്ല.

35 എ അനുച്ഛേദം റദ്ദാക്കണമെന്നാണ് ബിജെപിയുടെ നിലപാട്. ഓര്‍ഡിനന്‍സിലൂടെ ഇത് എടുത്തുകളയാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ സുപീംകോടതി വിധി അനുസരിച്ചായിരിക്കും ഇനിയുള്ള നീക്കം.

ALSO READ: ചെന്നൈ- മംഗലാപുരം ട്രെയിന്‍ ഷൊര്‍ണൂരില്‍ പാളം തെറ്റി; ട്രെയിനുകള്‍ വൈകും

എന്നാല്‍ ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എന്നത് വളരെ പ്രധാനപ്പെട്ടതാണെന്നും അത് എടുത്തുകളയുന്നത് പ്രത്യഘാതങ്ങള്‍ക്കിടയാക്കുമെന്നും മുന്‍ ജമ്മു-കശ്മീര്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡണ്ടുമായ ഒമര്‍ അബ്ദുള്ള പറഞ്ഞു.

അരുണാചല്‍ പ്രദേശില്‍ ആര്‍ട്ടിക്കിള്‍ 35 എയും 370 തും എടുത്തുകളഞ്ഞതിനേക്കാള്‍ പ്രശ്‌നങ്ങള്‍ക്കിടയാക്കിയേക്കാം ഇതെന്നും എന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു. വളരെ സമാധാനപരമായിട്ടുള്ള അരുണാചല്‍പ്രദേശില്‍പോലും ഇതിനെ തുടര്‍ന്ന് സംഘട്ടനമുണ്ടായി. സ്ഥിരം പദവി നിലനിര്‍ത്തുന്നതിനു വേണ്ടി അവര്‍ റോഡിലേക്കിറങ്ങിയിരുന്നു. ഒമര്‍ അബ്ദുള്ള പറഞ്ഞു.