Daily News
നിര്‍ദ്ദേശം ലംഘിച്ച് സോഷ്യല്‍ മീഡിയയില്‍ പരാതികള്‍; ആവര്‍ത്തിക്കുന്ന സൈനികര്‍ക്കെതിരെ നടപടിയെന്ന് കരസേന മേധാവി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Jan 15, 10:21 am
Sunday, 15th January 2017, 3:51 pm

army-chief-lt-gen-bipin-rawat


കരസേന ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സൈനികര്‍ക്ക് മുന്നറിയിപ്പുമായി മേധാവി സംസാരിച്ചത്. മാധ്യമങ്ങള്‍ വഴി പരാതി ഉന്നയിക്കുമ്പോള്‍ അത് ആ ജവാനു മാത്രമല്ല സേനയുടെ മുഴുവന്‍ ആത്മവീര്യം ചോര്‍ത്തുമെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.


ന്യൂദല്‍ഹി: സേനയിലെ കാര്യങ്ങള്‍ ചട്ട വിരുദ്ധമായി സോഷ്യല്‍ മീഡിയയിലൂടെ ഉന്നയിച്ചാല്‍ ജവന്മാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഇന്ത്യന്‍ കരസേന മേധാവി ബിപിന്‍ റാവത്ത്. പരാതികള്‍ നേരിട്ട് പറയണെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടും സോഷ്യല്‍ മീഡിയ വഴി സൈനികര്‍ പരാതികള്‍ ഉന്നയിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇത്തരം നടപടി ശിക്ഷാര്‍ഹമായ കുറ്റമാണെന്നും റാവത്ത് പറഞ്ഞു.


Also read തന്നേക്കാള്‍ മൂന്നിരട്ടിയലധികം എം.പി ഫണ്ട് സുരേഷ് ഗോപി വിനിയോഗിച്ചെന്ന സംഘി നുണപ്രചരണങ്ങളെ തുറന്നു കാട്ടി എം.ബി രാജേഷ് എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റ്


കരസേന ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സൈനികര്‍ക്ക് മുന്നറിയിപ്പുമായി മേധാവി സംസാരിച്ചത്. മാധ്യമങ്ങള്‍ വഴി പരാതി ഉന്നയിക്കുമ്പോള്‍ അത് ആ ജവാനു മാത്രമല്ല സേനയുടെ മുഴുവന്‍ ആത്മവീര്യം ചോര്‍ത്തുമെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.

കഴിഞ്ഞ ദിവസമുണ്ടായ സൈനികന്റെ ഫേസ്ബുക്ക് പേസ്റ്റ് ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിയിച്ചിരുന്നു.
അതിര്‍ത്തിയിലെ ഭടന്‍മാര്‍ക്ക് മോശമായ ഭക്ഷണമാണ് ലഭിക്കുന്നതെന്നായിരുന്നു തേജ് ബഹദൂര്‍ യാദവ് എന്ന ബി.എസ്.എഫ് ജവാന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഭക്ഷണത്തിന്റെ വീഡിയോ സഹിതമായിരുന്നു സൈനികന്‍ പോസ്റ്റ് ചെയ്തത്.

പോസ്റ്റിനെ തുടര്‍ന്ന് നിരവധി സൈനികര്‍ സമാനമായ പരാതികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വസ്ത്രങ്ങള്‍ അലക്കേണ്ട സാഹചര്യം ഉള്ളതായും പേസ്റ്റുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക് ബഡ്ഡികളുണ്ടാകുമെന്നും പല വിചിത്രമായ സഹായങ്ങളും ചെയ്യേണ്ടി വരുമെന്നായിരുന്നു റാവത്തിന്റെ ഇതിനോടുള്ള പ്രതികരണം.

പരാതികള്‍ ഉന്നയിക്കാന്‍ സേനയ്ക്ക് മാര്‍ഗങ്ങളുണ്ടെന്നും അതു വഴി മാത്രം അറിയിക്കുക എന്നു വ്യക്തമാക്കിയിട്ടും സോഷ്യല്‍മീഡിയകളില്‍ പരാതികള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് റാവത്തിന്റെ പ്രതികരണം.