ചണ്ഡീഗഡ്:ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിനെ ബലാത്സംഗക്കേസില്‍ 20 വര്‍ഷം തടവുശിക്ഷ ലഭിച്ചതിന് പിന്നാലെ സിര്‍സയിലെ ദേരാ സച്ചാ സൗദ ആസ്ഥാനത്ത് പൊലീസ് നടത്തിയ തിരച്ചിലില്‍ വന്‍ ആയുധശേഖരം പിടികൂടി.
അത്യാധുനിക തോക്കുകളടക്കം നിരവധി ആയുധങ്ങളാണ് ഇവിടെ നിന്നും പിടികൂടിയത്. ആയുധങ്ങളുടെ ചിത്രങ്ങള്‍ എ.എന്‍.ഐ പുറത്ത് വിട്ടു.
ഗുര്‍മിതിന്റെ ആത്മഹത്യക്ക് പിന്നാലെ ദേരാ സച്ചാ സൗദ പ്രവര്‍ത്തകര്‍ വന്‍ കലാപകത്തിന് കോപ്പുകൂട്ടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
ഗുര്‍മീതിനെ ശിക്ഷിച്ച കോടതി വിധി വന്ന ശേഷം ആത്മഹത്യാ ഭീഷണിയടക്കം മുഴക്കി കൊണ്ടുള്ള ദേരാ അനുയായികളുടെ ശപഥപത്രങ്ങള്‍ പുറത്തു വന്നിരുന്നു.
Also read ‘അപ്പോ വാമനജയന്തിയോ?’; ഇത്തവണ വാമനജയന്തി ആശംസയില്ല; ഓണാശംസകള്‍ നേര്‍ന്ന് അമിത് ഷാ
ദേരാസച്ചാ സൗദ പ്രചരിപ്പിക്കുന്ന മാനവികതയക്ക് വേണ്ടി ജീവന്‍ നല്‍കുകയാണെന്നും അപകടത്തിലോ മറ്റേതെങ്കിലും രീതിയിലോ കൊല്ലപ്പെട്ടാല്‍ ദേരാ സച്ചാ സൗദ ഉത്തരവാദികളാകില്ലെന്നുമൊക്കെയാണ് ചില സത്യവാങ്മൂലങ്ങളില്‍ പറയുന്നത്.
ബലാത്സംഗക്കേസില്‍ ഗുര്‍മീത് റാം റഹീം സിംഗിന് 20 വര്‍ഷം കഠിന തടവും 30 ലക്ഷം രൂപ പിഴയുമാണ് റോഹ്തക് കോടതി ശിക്ഷ വിധിച്ചത്.രണ്ട് ബലാത്സംഗക്കേസിലുമായാണ് കോടതി ഗുര്‍മീതിനുള്ള ശിക്ഷ വിധിച്ചത്. ഗുര്‍മിതിന് ശിക്ഷ വിധിച്ചതിന് പുറകെ ഹരിയാന , പഞ്ചാബ്, ദല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം ആഞ്ഞടിച്ചിരുന്നു.
Also read റോഹിങ്ക്യന്‍ കൂട്ടക്കുരുതി തുടരുമ്പോഴും മ്യാന്‍മാറിനുള്ള ആയുധവിതരണം നിര്‍ത്തിവെക്കാതെ ഇസ്രായേല്‍
സമരക്കാര്‍ പല പ്രദേശങ്ങളും അഗ്നിക്കിരയാക്കിയിരുന്നു. അക്രമത്തില്‍ മുപ്പതിലേറെ പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അക്രമസംഭവങ്ങളെ തുടര്‍ന്ന് ഹരിയാനയിലും പഞ്ചാബിലും പലയിടങ്ങളിലായി നിരോധനാജ്ഞയും പുറപ്പെടുവിച്ചിരുന്നു.
Haryana: Huge cache of arms recovered by Police from #DeraSachaSauda HQ in Sirsa. pic.twitter.com/2yPVewn05L
— ANI (@ANI) September 4, 2017