ഭ്രമയുഗം കണ്ടതിന് ശേഷം മമ്മൂട്ടി വിളിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് അർജുൻ അശോകൻ. മമ്മൂട്ടി വിളിച്ചപ്പോൾ നല്ല ഹാപ്പിയായിരുന്നെന്നും താൻ ഓൺ ആയെന്നും അർജുൻ അശോകൻ പറഞ്ഞു. മമ്മൂട്ടിയുടെ അസിസ്റ്റന്റ് ജോർജ് തന്നെ വിളിച്ചിട്ട് അഭിനന്ദിച്ചെന്നും അർജുൻ അശോകൻ പറയുന്നുണ്ട്.
ജോർജ് മമ്മൂട്ടിക്ക് ഫോൺ കൊടുക്കണോയെന്ന് ചോദിച്ചെന്നും സംസാരിച്ചാൽ കൊള്ളാം എന്ന് മറുപടി പറഞ്ഞെന്നും അർജുൻ കൂട്ടിച്ചേർത്തു. മമ്മൂട്ടിയോട് സംസാരിച്ചപ്പോൾ നൂറേ നൂറ്റിപ്പതിൽ കാറോടിച്ച ഫീലായിരുന്നെന്നും അർജുൻ മൂവി വേൾഡ് മീഡിയയോട് പറഞ്ഞു.
‘മമ്മൂക്ക സിനിമ കണ്ടതിനുശേഷം വിളിച്ചിരുന്നു. നല്ല ഹാപ്പിയായിരുന്നു. വിളിച്ചു സംസാരിച്ചത് നല്ല രസമായിരുന്നു. ആ സമയത്ത് അദ്ദേഹം വിളിച്ചപ്പോൾ നല്ല ഓണായി. ജോർജേട്ടൻ വിളിച്ചിട്ട് ‘ഹാപ്പി അല്ലേ, കൺഗ്രാജുലേഷൻസ്’ എന്നൊക്കെ പറഞ്ഞു. അതുകഴിഞ്ഞ് ജോർജേട്ടൻ മമ്മൂക്കയോട് സംസാരിക്കണമോയെന്ന് ചോദിച്ചു. സംസാരിച്ചാൽ കൊള്ളാം എന്ന് ഞാൻ പറഞ്ഞു. അപ്പോൾ തന്നെ മമ്മൂക്കയ്ക്ക് കൊടുത്ത് സംസാരിച്ചു. അത് കേട്ടപ്പോൾ നൂറേ നൂറ്റിപ്പത്തിൽ കാറോടിച്ച ഫീലായിരുന്നു,’ അർജുൻ അശോകൻ പറഞ്ഞു.
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത് കേരളത്തിലെ തിയേറ്ററുകളിൽ നിറഞ്ഞ സദസോടെ മുന്നേറികൊണ്ടിരിക്കുന്ന സിനിമയാണ് ഭ്രമയുഗം. പൂർണ്ണമായും ഒരു ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ച സിനിമയിൽ മമ്മൂട്ടിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിൽ അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങി അഞ്ചു ഭാഷകളിൽ ഭ്രമയുഗം റിലീസ് ചെയ്തിട്ടുണ്ട്. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയാണ് രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം. ഫെബ്രുവരി 15ന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്.
കൊടുമൺ പോറ്റിയെന്ന കഥാപാത്രമായി മമ്മൂട്ടി കളം നിറഞ്ഞു നിൽക്കുമ്പോൾ അർജുൻ അശോകൻ തേവനായും സിദ്ധാർത്ഥ് ഭരതൻ വെപ്പുകാരനായും ചിത്രത്തിൽ തിളങ്ങിനിൽക്കുന്നുണ്ട്. 17ാം നൂറ്റാണ്ടില്‍ മലബാറില്‍ നടക്കുന്ന കഥയാണ് ഭ്രമയുഗത്തിന്റെ പശ്ചാത്തലം. അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെയും വൈ നോട്ട് സ്റ്റുഡിയോസിന്റെയും ബാനറില്‍ എസ്. ശശികാന്തും ചക്രവര്‍ത്തി രാമചന്ദ്രയുമാണ് ചിത്രം നിര്‍മിക്കുന്നത്.
Content Highlight: Arjun ashokan about mammootty’s phone call