football news
എമിലായാനോ മാര്‍ട്ടിനെസ് കാത്തു; അര്‍ജന്റീന കവിത തുടരും; ഷൂട്ടൗട്ടില്‍ ഓറഞ്ച്‌ പടയെ തകര്‍ത്ത് മെസിപ്പട സെമിയല്‍
സ്പോര്‍ട്സ് ഡെസ്‌ക്
2022 Dec 09, 09:59 pm
Saturday, 10th December 2022, 3:29 am

ഖത്തര്‍ ലോകകപ്പിന്റെ ആവേശകരമായ രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹോളണ്ടിനെ
തകര്‍ത്ത് അര്‍ജന്റീന സെമിയില്‍. 2-2ന് അധിക സമയവും അവസാനിച്ച മത്സരത്തില്‍ ഷൂട്ടൗട്ടിലാണ് അര്‍ജന്റീനയുടെ വിജയം. 4- 3 ആണ് ഷൂട്ടൗട്ടിലെ സ്‌കോറിങ്.

ഇരു ടീമുകളും കൊണ്ടും കൊടുത്തും മത്സരിച്ച കളിയില്‍ അവസാനം വിജയം അര്‍ജന്റീനക്കൊപ്പം നില്‍ക്കുകയായിരുന്നു.

90 മിനിട്ടും 10 മിനിട്ട് ഇന്‍ജ്വറി ടൈമും കഴിഞ്ഞതോടെയായിരുന്നു മത്സരം അധികസമയത്തിലേക്ക് പോയത്. അവസാന നിമിഷം അര്‍ജന്റീന നേടിയ രണ്ട് ഗോള്‍ തിരിച്ചടിച്ച് ഹോളണ്ട് കളി തങ്ങളുടെ വരുതിയിലാക്കുകയായിരുന്നു.

ഇന്‍ജ്വറി ടൈം വരെ അര്‍ജന്റീന 2-1ന് വിജയിച്ചിരുന്ന മത്സരത്തിലാണ് അവസാന നിമിഷം ലഭിച്ച ഫ്രീകിക്ക് മുതലാക്കി ഹോളണ്ട് അര്‍ജന്റീനയെ വിറപ്പിച്ചത്.

35ാം മിനിട്ടില്‍ ലയണല്‍ മെസിയുടെ അസിസ്റ്റില്‍ മൊളീനയാണ് അര്‍ജന്റീനയുടെ ആദ്യ ഗോള്‍ നേടിയത്. ബോക്‌സിന് പുറത്ത് നിന്ന് മെസി നല്‍കിയ പന്ത് മൊളീന ഹോളണ്ട് ഗോളി നോപ്പെര്‍ട്ടിനയെ മറികടന്ന് വലയിലെത്തിക്കുകയായിരുന്നു.

രണ്ടാം പകുതിയിലെ 70ാം മിനിട്ടില്‍ ഹോളണ്ട് ഡിഫന്റര്‍ അര്‍ജന്റീനയുടെ ബോക്‌സിനുള്ളില്‍ മാര്‍കോസ് അക്യൂനയെ ഫൗള്‍ ചെയ്തതോടെ കിട്ടിയ പെനാല്‍ട്ടി മെസി അനായാസം വലയിലെത്തിക്കുകയായിരുന്നു. ഖത്തര്‍ ലോകകപ്പിലെ മെസിയുടെ നാലാം ഗോളാണിത്.

എന്നാല്‍ 83ാം മിനിട്ടില്‍ വൗട്ട് വേഹോഴ്സ്റ്റിലൂടെ ഹോളണ്ട് തിരിച്ചടിക്കുകയായിരുന്നു.
വെഗ്ഹോസ്റ്റ് തന്നെയാണ് രണ്ടാം വട്ടവും നെതര്‍ലന്‍ഡ്സിനായി ഗോള്‍ നേടിയത്.

തുടര്‍ന്ന് അര്‍ജന്റൈന്‍ ഗോള്‍ മുഖത്തേക്ക് നിരന്തര ശ്രമങ്ങള്‍ നടത്താനും ഹോളണ്ട് ശ്രമിച്ചു. ഇതിനിടെ കളിക്കാര്‍ തമ്മില്‍ ഏറ്റുമുട്ടുന്നതിനും മത്സരം സാക്ഷിയായി.

ഡിബാലായു ഡിമരിയയും ഇല്ലാതെ ആദ്യ ഇലവന്‍

ഫോര്‍വേഡില്‍ ഡിമരിയയില്ലാതെയാണ് അര്‍ജന്റീന ടീമിന്റെ ആദ്യ ഇലവന്‍. കഴിഞ്ഞ മത്സരങ്ങളില്‍ ബെഞ്ചിലായിരുന്ന സൂപ്പര്‍ സ്‌ട്രൈക്കര്‍ ഡിബാലയെ ഇത്തവണയും കോച്ച് ലയണല്‍ സ്‌കലോണി ആദ്യ ഇലവനില്‍ അവസരം നല്‍കിയില്ല. അര്‍ജന്റീന 5-3-2 ഫോര്‍മാറ്റിലാണ് കളത്തിലിറങ്ങിയത്. നെതര്‍ലന്‍ഡ്സ് 3-4-1-2 ഫോര്‍മാറ്റിലാണിറങ്ങിയത്.

അര്‍ജന്റീനയുടെ ലൈനപ്പ്: എമിലിയാനോ മാര്‍ട്ടിനെസ്(ഗോള്‍ കീപ്പര്‍), ക്രിസ്റ്റ്യന്‍ റൊമേരോ, നികോളോസ് ഓട്ടമെന്‍ഡി, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, റോഡ്രിഗോ ഡീ പോള്‍, മാര്‍കോസ് അക്യൂന, അലെക്സ് മാക് അലിയെസ്റ്റര്‍, എന്‍സോ ഫെര്‍ണാന്‍ഡ്സ്, നാഹുയേല്‍ മൊളീന, ജൂലിയന്‍ അല്‍വാരസ്, ലയണല്‍ മെസി (ക്യാപ്റ്റന്‍).

Content Highlight:   Argentina – Holland  second quarter-final Updates Part- 2