മഞ്ഞുമ്മല്‍ ബോയ്‌സിന് മുമ്പുതന്നെ ഞാന്‍ ആ നടന്റെ ഫാന്‍; അയാളുടെ സിനിമകള്‍ ഇഷ്ടമാണ്: അരവിന്ദ് സ്വാമി
Cinema
മഞ്ഞുമ്മല്‍ ബോയ്‌സിന് മുമ്പുതന്നെ ഞാന്‍ ആ നടന്റെ ഫാന്‍; അയാളുടെ സിനിമകള്‍ ഇഷ്ടമാണ്: അരവിന്ദ് സ്വാമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 27th September 2024, 7:52 pm

താന്‍ മലയാള സിനിമകള്‍ കാണാറുണ്ടെന്നും തന്റെ പ്രിയപ്പെട്ട സിനിമകള്‍ ഏതാണെന്നും പറയുകയാണ് നടന്‍ അരവിന്ദ് സ്വാമി. ഒരുപാട് മലയാള സിനിമകള്‍ കണ്ടിട്ടില്ലെങ്കിലും മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ടിട്ടുണ്ടെന്നും ആ സിനിമ ഒരുപാട് ഇഷ്ടപ്പെട്ടുവെന്നും നടന്‍ പറഞ്ഞു.

എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട മലയാള സിനിമ കുമ്പളങ്ങി നൈറ്റ്‌സാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഞ്ഞുമ്മല്‍ ബോയ്‌സിന് മുമ്പ് തന്നെ താന്‍ നടന്‍ സൗബിന്‍ ഷാഹിറിന്റെ ഒരു ആരാധകനാണെന്നും അദ്ദേഹത്തിന്റെ സിനിമകള്‍ ഒരുപാട് ഇഷ്ടമാണെന്നും അരവിന്ദ് സ്വാമി പറയുന്നു.

‘ഞാന്‍ മലയാള സിനിമകള്‍ കാണാറുണ്ട്. ഒരുപാട് സിനിമകള്‍ കണ്ടിട്ടില്ല. എങ്കിലും ഞാന്‍ മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ടിട്ടുണ്ട്. ആ സിനിമ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. പക്ഷെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട മലയാള സിനിമ മറ്റൊന്നാണ്. കുമ്പളങ്ങി നൈറ്റ്‌സാണ് ആ സിനിമ.

2021ലോ 2022ലോ മറ്റോ ആയിരുന്നു ആ സിനിമ പുറത്തിറങ്ങിയത്. എനിക്ക് കൃത്യമായി ഏത് വര്‍ഷമാണെന്ന് ഓര്‍മയില്ല. എങ്കിലും ആ വര്‍ഷത്തെ എന്റെ പ്രിയപ്പെട്ട സിനിമയായിരുന്നു കുമ്പളങ്ങി നൈറ്റ്‌സ്. പിന്നെ മഞ്ഞുമ്മല്‍ ബോയ്‌സിന് മുമ്പ് തന്നെ ഞാന്‍ സൗബിന്റെ ഒരു ഫാനാണ്. അദ്ദേഹത്തിന്റെ സിനിമകള്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്,’ അരവിന്ദ് സ്വാമി പറയുന്നു.

അതേസമയം അരവിന്ദ് സ്വാമി നായകനായ ഏറ്റവും പുതിയ സിനിമയാണ് മെയ്യഴകന്‍. അദ്ദേഹം നടന്‍ കാര്‍ത്തിയുമായി ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടെയാണ് ഇത്. ഹിറ്റ് ചിത്രം 96ന് ശേഷം സി. പ്രേം കുമാര്‍ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയാണ് മെയ്യഴകന്‍. 2ഡി എന്റടൈമെന്റിന് കീഴില്‍ ജ്യോതികയും സൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.


Content Highlight: Aravind Swami Talks About Soubin Shahir