Entertainment
രജനിയുടെ ദര്‍ബാര്‍; വിതരണക്കാരില്‍ നിന്ന് സംരക്ഷണം തേടി കോടതിയില്‍ സംവിധായകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Feb 06, 09:41 am
Thursday, 6th February 2020, 3:11 pm

വിതരണക്കാരില്‍ നിന്ന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് സംവിധായകന്‍ എ.ആര്‍ മുരുകദോസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. മുരുകദോസ് സംവിധാനം ചെയ്ത രജനീകാന്ത് ചിത്രം ദര്‍ബാര്‍ വിതരണം ചെയ്ത ചില വിതരണക്കാര്‍ക്കെതിരെയാണ് പരാതി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദര്‍ബാര്‍ വിതരണത്തിനെടുത്ത തങ്ങള്‍ക്ക് നഷ്ടം സംഭവിച്ചെന്നും ഈ നഷ്ടം രജനീകാന്ത് നികത്തണമെന്നും ചില വിതരണക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ വിതരണക്കാര്‍ തന്നെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ പൊലീസ് സംരക്ഷണം നല്‍കണമെന്നുമാണ് മുരുകദോസിന്റെ പരാതി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നിരവധി ബോളിവുഡ് താരങ്ങളാണ് ദര്‍ബാറില്‍ അഭിനയിച്ചത്. പ്രദീപ് കബ്ര, പ്രതീക് ബബ്ബര്‍, ദാലിബ് താഹില്‍, ജതിന്‍ സര്‍ന എന്നീ ബോളിവുഡ് താരങ്ങള്‍ ചിത്രത്തില്‍ ഉണ്ട്. നിവേദ തോമസ്, യോഗി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തി.