ആ സൗത്ത് ഇന്ത്യന്‍ ചിത്രം ജീവിതത്തെ മാറ്റിമറിക്കുന്നതായിരുന്നു: അനുരാഗ് കശ്യപ്
Entertainment
ആ സൗത്ത് ഇന്ത്യന്‍ ചിത്രം ജീവിതത്തെ മാറ്റിമറിക്കുന്നതായിരുന്നു: അനുരാഗ് കശ്യപ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 5th January 2025, 9:03 am

ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തെന്നിന്ത്യന്‍ സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് നടനും സംവിധായകനുമായ അനുരാഗ് കശ്യപ്. രജിനികാന്ത്, ചിരഞ്ജീവി തുടങ്ങിയ നടന്മാര്‍ അഭിനയിച്ച സിനിമകളുടെ ഡബ്ബ് ചെയ്ത പതിപ്പുകള്‍ താന്‍ കണ്ടിരുന്നുവെന്ന് അനുരാഗ് കശ്യപ് പറയുന്നു. മാതൃഭാഷയല്ലെങ്കിലും സബ്ടൈറ്റിലുകളില്ലാതെ തെന്നിന്ത്യന്‍ സിനിമകളെല്ലാം അവയുടെ യഥാര്‍ത്ഥ ഭാഷകളില്‍ കണ്ടിട്ടുണ്ടെന്ന് കശ്യപ് പറഞ്ഞു.

രാം ഗോപാല്‍ വര്‍മയാണ് തന്നോട് കന്നഡ ചിത്രമായ ‘‘ കാണാന്‍ പറഞ്ഞതെന്നും ജീവിതം മാറ്റിമറിക്കുന്ന ചിത്രമായിരുന്നു അതെന്നും കശ്യപ് കൂട്ടിച്ചേര്‍ത്തു. ചിത്രം കണ്ട ഉടനെ സംവിധായകന്‍ ഉപേന്ദ്രയെ നേരിട്ട് ചെന്ന് കണ്ട് അഭിനന്ദിച്ചെന്നും അദ്ദേഹം പറഞ്ഞു.

‘രജിനികാന്തിന്റെ പായും പുലി എന്ന ചിത്രം ജീത് ഹമാരി എന്ന പേരില്‍ ഹിന്ദിയിലേക്ക് എത്തിയപ്പോള്‍ ഞാന്‍ കണ്ടിരുന്നു. ആ സിനിമയില്‍ രജിനികാന്തിനെ കണ്ടപ്പോള്‍ അത്ഭുതമായി തോന്നി. എന്നാല്‍ ഞാന്‍ ആദ്യമായി സൗത്ത് ഇന്ത്യയില്‍ നിന്നുള്ള സിനിമ ആണെന്ന് അറിഞ്ഞ് കണ്ട ചിത്രമായിരുന്നു ഉപേന്ദ്രയുടെ കന്നഡ സിനിമ ‘‘. ജീവിതം മാറ്റിമറിക്കുന്ന ചിത്രമായിരുന്നു അത്.

എ, ഓം എന്നീ സിനിമകള്‍ കാണണമെന്ന് രാം ഗോപാല്‍ വര്‍മയാണ് എന്നോട് പറഞ്ഞത്. രാം ഗോപാല്‍ വര്‍മ ആ ചിത്രം കണ്ട് വളരെ ഇഷ്ടപ്പെട്ടതുകൊണ്ടാണ് എന്നോട് അത് കാണാന്‍ പറഞ്ഞത്. ചിത്രം കണ്ട ഉടനെ ഞാന്‍ സംവിധായകനെ നേരില്‍ കാണാന്‍ വേണ്ടി മംഗലാപുരത്തേക്ക് പോയി. അവിടെ ഉപേന്ദ്ര തന്റെ പുതിയ സിനിമ ഷൂട്ട് ചെയ്തിരുന്ന സെറ്റില്‍ പോയി ‘‘ മികച്ച ചിത്രമാണെന്ന് പറഞ്ഞു.

അതിനുശേഷം വിക്രമിന്റെ സേതു എന്ന ചിത്രം ഞാന്‍ തന്നെ കണ്ടുപിടിച്ച് കണ്ടു. ഭാഷ അറിയില്ലെങ്കിലും ഞാന്‍ ഓരോ ചിത്രവും കാന്‍ തുടങ്ങി. പിന്നെ ധനുഷിനൊപ്പമുള്ള സെല്‍വരാഘവന്റെ തമിഴ് ചിത്രം കാതല്‍ കൊണ്ടേന്‍ ഞാന്‍ സബ്‌ടൈറ്റിലില്ലാതെ കണ്ടു. വിജയിയുടെ ‘യൂത്ത്‘ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയത്താണ് ഞാന്‍ സംവിധായകന്‍ ഗൗതം വാസുദേവ് മേനോനുമായി കൂടുതല്‍ അടുക്കുന്നത്,’ അനുരാഗ് കശ്യപ് പറഞ്ഞു.

Content Highlight: Anurag Kashyap Talks About The First Life-Altering South Indian Film He Watched