Film News
സൂപ്പര്‍ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും; ജോഷി - 'ആന്റണി'യുടെ പൂജയും ടൈറ്റില്‍ ലോഞ്ചും കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Apr 14, 01:40 pm
Friday, 14th April 2023, 7:10 pm

പാപ്പന്‍ എന്ന സൂപ്പര്‍ ഹിറ്റ് സുരേഷ് ഗോപി ചിത്രത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘ആന്റണി’ എന്നു പേരിട്ടു. ജോഷിയുടെ തന്നെ സൂപ്പര്‍ഹിറ്റ് ചിത്രം പൊറിഞ്ചു മറിയം ജോസില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ജോജു ജോര്‍ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് ജോസ് വിജയരാഘവന്‍ എന്നിവരാണ് ആന്റണിയില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത് എന്നതാണ് മറ്റൊരു സവിശേഷത.

ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായി കല്യാണി പ്രിയദര്‍ശനും ആശ ശരത്തും എത്തും. ജോജു ജോര്‍ജ്ജും ജോഷിയും ഒന്നിച്ച പൊറിഞ്ചു മറിയം ജോസ് വലിയ വിജയം നേടിയിരുന്നു. കാട്ടാളന്‍ പൊറിഞ്ചു എന്ന കഥാപാത്രം ആയാണ് ജോജു ജോര്‍ജ്ജ് എത്തിയത്.

പൊറിഞ്ചുവിന്റെ വലിയ വിജയത്തിന് ശേഷം ജോജുവും ജോഷിയും ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ ഏറെ ആണ്. ഇരട്ട എന്ന ജനപ്രീയ സിനിമക്ക് ശേഷം ജോജു നായകനാവുന്ന ചിത്രമാണ് ആന്റണി.

ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചും പൂജയും കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ വച്ച് നടന്നു. രചന – രാജേഷ് വര്‍മ്മ, ഛായാഗ്രഹണം – രണദിവെ, എഡിറ്റിങ് – ശ്യാം ശശിധരന്‍, സംഗീത സംവിധാനം – ജേക്‌സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ദീപക് പരമേശ്വരന്‍, കലാസംവിധാനം – ദിലീപ് നാഥ്, വസ്ത്രാലങ്കാരം – പ്രവീണ്‍ വര്‍മ, മേക്കപ്പ് – റോണക്‌സ് സേവ്യര്‍, വിതരണം – അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസ്, പി.ആര്‍.ഒ – ശബരി. മാര്‍ക്കറ്റിങ്ങ് പ്ലാനിങ് -ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ് എന്നിവരാണ് ചിത്രത്തിലെ മറ്റു അണിയറ പ്രവര്‍ത്തകര്‍.

Content Highlight: antony movie title poster