ഡോക്ടര്‍ ലൗ, ഓര്‍ഡിനറി എന്നീ ചിത്രങ്ങളിലൂടെ പ്രേഷകശ്രദ്ധ നേടിയ അഭിനേതാവാണ് ഹേമന്ത് മേനോന്‍. ലിവിംഗ് ടുഗെദര്‍ എന്ന ചിത്രത്തിലാണ് ആദ്യമായി ഹേമന്ത് അഭിനയിച്ചത്. 25ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് ഹേമന്ത്. ഔസേപ്പിന്റെ ഒസ്യത്താണ് ഹേമന്ത് അവസാനമായി അഭിനയിച്ച ചിത്രം.
താന്‍ സിനിമയില്‍ വന്നിട്ട് 12 വര്‍ഷമായെന്നും വളരെ അപ്രതീക്ഷിതമായി സിനിമയില്‍ വന്നയാളാണ് താനെന്നും പക്വതയില്ലാത്ത പ്രായത്തിലാണ് സിനിമയിലേക്ക് വന്നതെന്നും പറയുകയാണ് ഹേമന്ത്. തനിക്ക് സിനിമയെക്കുറിച്ച് പറഞ്ഞുതരാന്‍ ആരുമില്ലായിരുന്നെന്നും സപ്പോര്‍ട്ട് തരാന്‍ ആരുമില്ലാത്തത് കൊണ്ടുതന്നെ താന്‍ ഉഴപ്പിയെന്നും പറയുകയാണ് ഹേമന്ത് മേനോന്‍.
സില്ലിമോങ്ക്‌സ് ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം പറഞ്ഞത്.
‘ഞാന്‍ സിനിമയില്‍ വന്നിട്ട് 12 വര്‍ഷത്തോളമായി. വളരെ ആക്‌സിഡന്റായി സിനിമയില്‍ വന്നയാളാണ്. എനിക്ക് തോന്നുന്നു 19 വയസ്സേ എനിക്കുള്ളു അന്ന്. പക്വതയില്ലാത്ത പ്രായമാണ്. സിനിമയെക്കുറിച്ച് ഒന്നുമറിയില്ല. അതിനെക്കുറിച്ച് പറഞ്ഞുതരാന്‍ ആരുമില്ല. ആദ്യം പെട്ടെന്ന് പെട്ടെന്ന് മൂവി കിട്ടി. ഓര്‍ഡിനറി, ഡോക്ടര്‍ ലൗ ഒക്കെ ഹിറ്റായ മൂവീസായിരുന്നു.
എന്നെ കൊണ്ടുവന്നത് ഫാസില്‍ സാറാണ്. സാര്‍ ചുമ്മാ ഒരാളെ കൊണ്ട് വരില്ല. എന്തെങ്കിലും കാണാതെ കൊണ്ട് വരില്ലെന്ന് എനിക്കുറപ്പായിരുന്നു
എന്റെ പ്രഫഷനെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്ന് എനിക്കറിയില്ലായിരുന്നു. ഞാന്‍ പ്ലാന്‍്ഡ് ആയിരുന്നില്ല. സപ്പോര്‍ട്ടും ഗൈഡന്‍സും തരാന്‍ ആരുമുണ്ടായിരുന്നില്ല. അപ്പോ ഞാന്‍ നല്ലോണം ഉഴപ്പി.
പിന്നെയാണ് എനിക്ക് മനസ്സിലായത്, എന്നെ കൊണ്ടുവന്നത് ഫാസില്‍ സാറാണ്. സാര്‍ ചുമ്മാ ഒരാളെ കൊണ്ട് വരില്ല. എന്തെങ്കിലും കാണാതെ കൊണ്ട് വരില്ലെന്ന് എനിക്കുറപ്പായിരുന്നു. അപ്പോ ഞാന്‍ ചിന്തിച്ചു. ഈ ഇന്‍ഡസ്ട്രിയില്‍ മുന്നോട്ട് പോകണമെങ്കില്‍ എന്റെ ഭാഗത്തുനിന്ന് എഫേര്‍ട്ട് ഇടണമെന്ന് മനസ്സിലായി.
ആദ്യം ഞാന്‍ കുഴപ്പമില്ലാത്ത അല്ലെങ്കില്‍ ആവറേജ് ആക്ടറായിരുന്നു. എന്നെ ഞാന്‍ അങ്ങനെയാണ് റേറ്റ് ചെയ്യുകയുള്ളു. അപ്പോള്‍ അത് പോര ഞാന്‍ പ്രൂവ് ചെയ്യണം. എനിക്ക് എന്നെ തന്നെ തെളിയിക്കണം എന്താണ് എനിക്ക് പറ്റുന്നതെന്ന്.
അങ്ങനെ ഞാന്‍ എഫോര്‍ട്ട് എടുത്ത് തുടങ്ങി. ആക്ടര്‍ എന്ന നിലയില്‍ ഇപ്രൂവ് ചെയ്യാന്‍ തുടങ്ങി. വര്‍ക് ഷോപ്പുകള്‍ ചെയ്തു. ഒരുപാട് സിനിമകള്‍ കണ്ടു. അഭിനയിച്ച് നോക്കി. അതൊരു ലോങ് ജേര്‍ണിയായിരുന്നു. അതാരും കാണുന്നില്ല,’ ഹേമന്ത് മേനോന്‍ പറഞ്ഞു.
Content Highlight: Hemanth Menon Says that there was no to support me