ന്യൂദല്‍ഹി: ദല്‍ഹിയില്‍ മുസ്‌ലിങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തുടര്‍ന്നുകൊണ്ടരിക്കെ ദല്‍ഹിയിലെ സി.എ.എ വിരുദ്ധ പ്രതിഷേധങ്ങളെ അവഹേളിച്ചും കേന്ദ്രസര്‍ക്കാറിനെ ന്യായീകരിച്ചും ബി.ജെ.പി വക്താവ് സംബിത് പാത്ര.
പൗരത്വ ഭേദഗതിക്കെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ കേന്ദ്രസര്‍ക്കാറിനെ വെല്ലുവിളിക്കാനുള്ളതാണെന്നും ദല്‍ഹിയിലെ സ്ഥിതിഗതികള്‍ സാധാരണഗതിയിലാണെന്നുമാണ്സംബിത് പാത്ര പറഞ്ഞിരിക്കുന്നത്.
” യു.എസ് പ്രസിഡന്റ് ഇന്ത്യാ സന്ദര്‍ശിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാറിനെ ഭീഷണിപ്പെടുത്താന്‍ ലക്ഷ്യമിട്ട് പ്രതിപക്ഷം നടത്തിയതാണ് രാജ്യതലസ്ഥാനത്തെ സി.എ.എ.വിരുദ്ധ പ്രതിഷേധങ്ങള്‍. ദല്‍ഹിയിലെ സ്ഥതിഗതികള്‍ സാധാരണനിലയിലാണ്,” പാത്രപറഞ്ഞു.
”അവര്‍ക്ക് സര്‍ക്കാറിനെ ഭീഷണിപ്പെടുത്തണം. അവരുടെ മുന്നില്‍ സര്‍ക്കാറിനെക്കൊണ്ട് മുട്ട് കുത്തിക്കണം. ഞാന്‍ പ്രകോപനപരമായി ഒന്നും പറയുന്നില്ല. സി.എ.എ അവകാശങ്ങള്‍ പിടിച്ചെടുക്കാനല്ലെന്ന് സര്‍ക്കാര്‍ നിരന്തരം പറയുന്നുണ്ട്. ഇത് അവകാശം നല്‍കാനുള്ളതാണ്,” പാത്ര പറഞ്ഞു.