മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ കഴിഞ്ഞ വർഷം അവസാനം ഇറങ്ങി വലിയ ശ്രദ്ധ നേടിയ ചിത്രമായിരുന്നു നേര്.
മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ കഴിഞ്ഞ വർഷം അവസാനം ഇറങ്ങി വലിയ ശ്രദ്ധ നേടിയ ചിത്രമായിരുന്നു നേര്.
മോഹൻലാൽ വിജയ് മോഹൻ എന്ന അഡ്വക്കേറ്റ് ആയിട്ടായിരുന്നു നേരിൽ വേഷമിട്ടത്. മോഹൻലാൽ – ജീത്തു കൂട്ടുകെട്ടിൽ ദൃശ്യത്തിന് ശേഷമുള്ള തിയേറ്റർ റിലീസ് കൂടിയായിരുന്നു നേര്.
ചിത്രത്തിൽ അനശ്വര രാജൻ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. സാറ എന്ന കഥാപാത്രത്തെയായിരുന്നു അനശ്വര അവതരിപ്പിച്ചത്. അനശ്വരയുടെ മികച്ച പ്രകടനം കണ്ട ചിത്രം കൂടിയായിരുന്നു നേര്.
ജയറാം നായകനായ അബ്രഹാം ഓസ്‌ലർ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നാണ് നേരിലേക്ക് വരുന്നതെന്നും ചിത്രത്തിൽ തനിക്ക് മേക്കപ്പില്ലെന്നും അനശ്വര പറയുന്നു. ഒരു റേപ്പ് വിക്ടിമാണെന്ന് മനസിലുറപ്പിച്ചാണ് പടം ചെയ്തതെന്നും നേരിന്റെ ലൊക്കേഷനിൽ താൻ അധികം ആക്റ്റീവ് അല്ലായിരുന്നുവെന്നും അനശ്വര പറഞ്ഞു.. ഗൃഹ ലക്ഷ്മി മാഗസിനോട് സംസാരിക്കുകയായിരുന്നു താരം.
‘ഓസ്‌ലറിൻ്റെ ലൊക്കേഷനിൽ നിന്നാണ് നേരിൻ്റെ ലൊക്കേഷനിലേക്ക് പോകുന്നത്. ഓസ്‌ലറിൽ പൊട്ടുതൊട്ട്, കണ്ണെഴുതി, പൂവ്ചൂടി എൺപതുകളിലെ കഥാപാത്രമായിരുന്നു. നേരിൽ മേക്കപ്പില്ല. ഹെയർസ്‌റ്റൈലിങ്ങില്ല. ചിരിക്കുന്ന ഒരു സീൻ പോലുമില്ല.
ഒരാൾ എന്നെ ഉപദ്രവിക്കുകയാണെന്നും ഞാനൊരു റേപ്പ് വിക്ടിമാണെന്നും മനസ്സിലുറപ്പിച്ചു. സിദ്ദിക്ക(സിദ്ദിഖ്)യുമായുള്ള കോമ്പിനേഷൻ സീനുകൾക്ക് ഒരുപാട് അഭിനന്ദനം കിട്ടിയിരുന്നു. ആ സീനിൽ ഞാൻ കരയുന്നത് ഗ്ലിസറിൻ ഉപയോഗിക്കാതെയാണ്. സാധാരണ എല്ലാ സെറ്റിലും ഞാൻ നല്ല ആക്ടീവാണ്. പക്ഷേ, നേരിൻ്റെ ലൊക്കേഷനിൽ ആരോടും അധികം സംസാരിച്ചിട്ടില്ല.
എവിടെയെങ്കിലും പാളിപ്പോയാലോ എന്ന ടെൻഷനുണ്ടായിരുന്നു. ഫസ്റ്റ് സീനിൽ തന്നെ എൻ്റെ ചലനങ്ങളെ ജീത്തു സാർ തിരുത്തി. കാഴ്‌ചയില്ലാത്ത ആളാണല്ലോ ഞാൻ എന്ന ബോധം അപ്പോഴാണുണ്ടായത്. ആദ്യദിവസം ഷൂട്ട് കഴിഞ്ഞപ്പോൾ ജീത്തുസാർ പറഞ്ഞു ഇങ്ങനെ മതിയെന്ന്,’അനശ്വര പറയുന്നു.
Content Highlight: Answara Rajan About Neru Movie Location Experience