2023 അവസാനഘട്ടത്തില്‍ എത്തിക്കുമ്പോള്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലി റെക്കോഡ് പട്ടികയില്‍ വീണ്ടും എത്തിയിരിക്കുകയാണ്. 2023 ഐ.സി.സി ഏകദിന ലോകകപ്പില്‍ ഒട്ടനവധി റെക്കോഡുകള്‍ കോഹ്‌ലി സ്വന്തമാക്കിയിരുന്നു. ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ 49 ഏകദിന സെഞ്ച്വറി എന്ന വമ്പന്‍ റെക്കോര്‍ഡ് മറികടക്കാനും 2023ല്‍ വിരാടിന് കഴിഞ്ഞിരുന്നു.
എന്നാല്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ 2023ല്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന താരമെന്ന് ബഹുമതിയാണ് കോഹ്ലിയെ ഇപ്പോള്‍ തേടി ഇരിക്കുന്നത്. 36 മത്സരങ്ങളില്‍ നിന്നും എട്ട് സെഞ്ചുറികളാണ് കോഹ്ലി നേടിയിട്ടുള്ളത്. 2023ല്‍ മികച്ച പ്രകടനം തന്നെയാണ് കോഹ്ലി കാഴ്ച വെച്ചത്. ഏകദിനത്തില്‍ 72.47 എന്ന ആവറേജും, ടെസ്റ്റില്‍ 55.91 ആവേറജും, ടി ട്വന്റിയില്‍ 53.60 ആവറേജുമാണ് കോഹ്ലി സ്വന്തമാക്കിയത്.
തൊട്ടു പുറകെ ഇന്ത്യന്‍ യങ് സ്റ്റാര്‍ ബാറ്റര്‍ ശുഭ്മന്‍ ഗില്‍ 52 മത്സരങ്ങളില്‍ നിന്നും ഏഴ് സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്.
നിലവില്‍ സൗത്ത് ആഫ്രിക്കയുമായി ടെസ്റ്റ് പരമ്പരയില്‍ ഏറ്റുമുട്ടുകയാണ്. ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. എന്നാല്‍ സൗത്ത് ആഫ്രിക്കയിലും ചരിത്രം നേടാന്‍ വിരാട് മറന്നില്ല. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് ഇന്ത്യക്ക് വേണ്ടി സ്‌കോര്‍ ചെയ്യുന്നതില്‍ വി.വി.എസ്. ലക്ഷ്മണനെ മറികടന്ന് നാലാം സ്ഥാനത്ത് എത്താനും താരത്തിന് കഴിഞ്ഞു. 8790 റണ്‍സ് ആണ് താരം ഇതുവരെ ടെസ്റ്റില്‍ നേടിയിട്ടുള്ളത്. ആദ്യ ഇന്നിങ്‌സില്‍ 64 പന്തില്‍ നിന്നും 38 റണ്‍സാണ് നേടിയത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ 82 പന്തില്‍ നിന്നും 76 റണ്‍സ് നേടി മികച്ച പ്രകടനമാണ് കോഹ്ലി കാഴ്ചവെച്ചത്.
ഇതുവരെ ഏകദിനത്തില്‍ 250 മത്സരങ്ങളില്‍ നിന്നും 13848 റണ്‍സും ടി ട്വന്റി ഫോര്‍മാറ്റില്‍ 107 മത്സരങ്ങളില്‍ നിന്നും 4008 റണ്‍സും വിരാട് നേടിയിട്ടുണ്ട്.
ഇനി സൗത്ത് ആഫ്രിക്കയുടെ അവശേഷിക്കുന്ന അവസാന ടെസ്റ്റ് ജനുവരി മൂന്നിനാണ് ആരംഭിക്കുന്നത്. ടീമിന്റെ ബൗളിങ് നിരയില്‍ മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്.
Content Highlight: Another record achievement for Virat Kohli