ആ ചിത്രത്തില്‍ ടൊവിനോയുടേത് നല്ല ആക്ടിങ്ങല്ല എന്ന് പറയുന്നവരുണ്ട്, എന്നാല്‍ അങ്ങനെയല്ല: അനൂപ് മേനോന്‍
Film News
ആ ചിത്രത്തില്‍ ടൊവിനോയുടേത് നല്ല ആക്ടിങ്ങല്ല എന്ന് പറയുന്നവരുണ്ട്, എന്നാല്‍ അങ്ങനെയല്ല: അനൂപ് മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 15th October 2023, 11:57 pm

തനിക്ക് വളരെ താത്പര്യം തോന്നിയിട്ടുള്ള കരിയര്‍ ഗ്രാഫാണ് ടൊവിനോയുടേത് എന്ന് പറയുകയാണ് അനൂപ് മേനോന്‍. മിന്നല്‍ മുരളിയില്‍ എല്ലാവരും ഗുരു സോമസുന്ദരത്തെയാണ് എടുത്ത് പറഞ്ഞതെന്നും എന്നാല്‍ മിന്നല്‍ മുരളിയെ അവതരിപ്പിക്കുന്നത് എളുപ്പമല്ലെന്നും അനൂപ് മേനോന്‍ കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ഭയങ്കര ഇന്ററസ്റ്റിങ്ങായി തോന്നുന്ന കരിയര്‍ ഗ്രാഫാണ് ടൊവിനോ തോമസിന്റേത്. മിന്നല്‍ മുരളിയില്‍ ഗുരു സോമസുന്ദരം ചെയ്ത കഥാപാത്രത്തെയാണ് എല്ലാവരും എടുത്ത് പറഞ്ഞത്. പക്ഷേ മറ്റേ കഥാപാത്രം ഈസിയല്ല. കാരണം മിന്നല്‍ മുരളിയെ പോലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എളുപ്പമല്ല. അത് മികച്ച ഒരു നടനേ പറ്റൂ. അത് വിശ്വസനീയമാക്കണ്ടേ. സൂപ്പര്‍ഹീറോയാണ്. അത് നല്ല ആക്ടിങ്ങല്ല എന്ന് പറയുന്നുണ്ട്. ജലാര്‍ദ്രമായ പ്രകടനം കൊണ്ട് കാഴ്ചവെക്കുന്നതല്ല അഭിനയം. ടൊവിനോ ചെയ്തത് ഗംഭീരമാണ്. അത് എളുപ്പമല്ല.

കുമ്പളങ്ങി നൈറ്റ്‌സിലെ സൗബിനെ എനിക്ക് ഇഷ്ടമാണ്. വീണ്ടും കാണാറുള്ള പെര്‍ഫോമന്‍സാണ് സൗബിന്റേത്. കുമ്പളങ്ങി നൈറ്റ്‌സ് മികച്ച സിനിമകളിലൊന്നാണ്. അതിലെ സൗബിന്റെ പെര്‍ഫോമന്‍സ് അണ്‍പാരലല്‍ ആണ്,’ അനൂപ് മേനോന്‍ പറഞ്ഞു.

ആസിഫ് അലി വളരെ ഫോക്കസ്ഡായിട്ടുള്ള നടനാണെന്നും അനൂപ് പറഞ്ഞു. ‘ബി.ടെക് എന്ന സിനിമയിലാണ് ആസിഫിന്റെ വ്യത്യസ്തമായ ആസ്പെക്ട് ഞാന്‍ കാണുന്നത്. കുറച്ച് കൂടി ഈസിയായും കാഷ്വല്‍ രീതിയിലുമാണ് ഞാന്‍ ക്യാമറയെ സമീപിക്കുന്നത്. ഓരോരുത്തരുടെ മെത്തേഡ് ആണത്.

ഒരുദിവസം ബി. ടെകിനായി ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. ആസിഫിന്റെ കുറച്ച് മുന്നിലായി ഒരാള്‍ എന്തോ ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ഷോട്ടിനിടയില്‍ ആസിഫ് അപ്സെറ്റായി. പ്ലീസ് അത് ചെയ്യാതിരിക്കൂ. അയാള്‍ അത്രയും കോണ്‍സെന്‍ട്രേറ്റഡാണ്. കുറച്ച് ദൂരെയാണ് അയാള്‍ നില്‍ക്കുന്നത്. ആസിഫ് അത്രയും ഫോക്കസ്ഡാണെന്ന് ഞാന്‍ അപ്പോഴാണ് മനസിലാക്കിയത്,’ അനൂപ് മേനോന്‍ പറഞ്ഞു.

Content Highlight: Anoop menon about minnal murali and tovino thomas