ആദ്യചിത്രമായ കുമ്പളങ്ങി നൈറ്റ്‌സിലെ കഥാപാത്രത്തിലൂടെ തന്നെ പ്രേക്ഷകപ്രശംസ നേടിയ നടിയാണ് അന്ന ബെന്‍. കുമ്പളങ്ങിക്ക് ശേഷം നിരവധി ചിത്രങ്ങള്‍ അന്നയെ തേടിയെത്തിയിരുന്നു.
ഇപ്പോഴിതാ സിനിമയിലെയും സിനിമയ്ക്ക് പുറത്തെയും സമത്വത്തെക്കുറിച്ച് സംസാരിക്കുകയാണ് മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ അന്ന ബെന്‍. പലപ്പോഴും ലിംഗസമത്വം ഇല്ലാതാകുന്നത് സമൂഹം സൃഷ്ടിച്ചെടുത്ത കുറേ നിയമങ്ങള്‍ മൂലമാണെന്നു തോന്നാറുണ്ടെന്നാണ് അന്ന പറയുന്നത്.
ജെന്‍ഡര്‍ റോള്‍സാണ് പലപ്പോഴും അസമത്വം സൃഷ്ടിക്കുന്നത്. അതു മാറണം. ജെന്‍ഡര്‍ റോള്‍സിനുമപ്പുറം അവസരങ്ങള്‍ നല്‍കണം. എന്നാല്‍ മാത്രമേ അസമത്വം ഇല്ലാതാകൂ. പലപ്പോഴും ലിംഗസമത്വം ഇല്ലാതാകുന്നത് സമൂഹം സൃഷ്ടിച്ചെടുത്ത കുറേ നിയമങ്ങള്‍ മൂലമാണെന്ന് തോന്നാറുണ്ട്. ഒരാളുടെ കഴിവിനെ അയാളുടെ തീരുമാനങ്ങളെ അംഗീകരിക്കാന്‍ അയാളുടെ ജെന്‍ഡര്‍ നോക്കേണ്ടതില്ലല്ലോ, എന്ന് സമൂഹം അങ്ങനെ ചിന്തിക്കുന്നോ അന്ന് അസമത്വവും ഇല്ലാതാകും അന്ന ബെന്‍ പറഞ്ഞു.
ലോക്ക്ഡൗണ്‍ കാലം തനിക്ക് നല്ലൊരു ബ്രേക്ക് ആയിരുന്നുവെന്നും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനും സ്വന്തം ഇഷ്ടങ്ങളെ തിരിച്ചറിയാനും ആ സമയം ഉപയോഗിച്ചുവെന്നും അന്ന ബെന്‍ പറയുന്നു.
ഒ.ടി.ടി പ്ലാറ്റ്‌ഫോമിലെ സീരീസുകള്‍ ഓരോന്നായി ഇരുന്ന് കാണലാണ് ഇപ്പോഴത്തെ പ്രധാന ജോലിയെന്നും ഒരുവിധം എല്ലാ സീരീസും കാണാറുണ്ടെന്നും അഭിമുഖത്തില്‍ അന്ന ബെന്‍ കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക