കൊച്ചി: രൂപേഷ് പീതാംബരന് പ്രധാന വേഷത്തില്‍ എത്തി നവാഗതനായ പ്രവീണ്‍ നാരായണന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന “അംഗരാജ്യത്തിലെ ജിമ്മന്മാര്” എന്ന് ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്ത് വിട്ടു. രൂപേഷ് തന്നെയാണ് ടീസര്‍ പുറത്ത് വിട്ടത്.
മോഹന്‍ലാല്‍ നായകനായ സ്ഫടികത്തിലെ ആട് തോമ എന്ന കഥാപാത്രത്തിന്റെ രൂപത്തില്‍ എത്തുന്ന രൂപേഷിനെയാണ് ടീസറില്‍ കാണാന്‍ കഴിയുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഫടികത്തില്‍ ആട് തോമയെന്ന തോമസ,് ചാക്കോയുടെ കുട്ടിക്കാലം അഭിനയിച്ചു കൊണ്ടാണ് രൂപേഷ് സിനിമയില്‍ എത്തിയത്.
സ്ഫടികം എന്നും തന്റെ ജീവിതത്തിന്റെ ഒരുഭാഗമാണ്, ഇന്ന് അംഗരാജ്യത്തിലെ ജിമ്മന്മാമാരില്‍ ഇങ്ങനെ ഒന്ന് അഭിനയിക്കാന്‍ പറ്റിയത് വലിയൊരു ഭാഗ്യമായി കാണുന്നെന്നും ലാലേട്ടന് ചെയ്തപോലെ തനിക്ക് ഇപ്പോഴല്ല എന്റെ അടുത്ത 7 ജന്മത്തില് ചെയ്യാന്‍ പറ്റില്ലെന്ന് നന്നായറിയാമെന്നും പറഞ്ഞ് കൊണ്ടാണ് രൂപേഷ് ടീസര്‍ പുറത്ത് വിട്ടിരിക്കുന്നത്.
മുമ്പ് അനില്‍ രാധാകൃഷ്ണമേനോനും കുഞ്ചാക്കോബോബനും ചേര്‍ന്നായിരുന്നു “അങ്കരാജ്യത്തെ ജിമ്മന്മാര്” എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ചെയ്തത്. രൂപേഷിന് പുറമേ സുദേവ് നായര്‍, റോണി ഡേവിഡ് രാജ്, രാജീവ് പിള്ള, ശങ്കര്‍ ഇന്ദുചൂഢന് എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ ചിത്രത്തിലുണ്ട്.