പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് അഞ്ജന ജയപ്രകാശ്. ഫഹദിന്റെ നായികയായ ഹംസധ്വനി എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.
പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് അഞ്ജന ജയപ്രകാശ്. ഫഹദിന്റെ നായികയായ ഹംസധ്വനി എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.
മമ്മൂട്ടിയും സംവിധായകൻ വൈശാഖും വീണ്ടും ഒന്നിച്ച പുതിയ ചിത്രം ടർബോയിൽ നായികയായി എത്തിയത് അഞ്ജനയാണ്. മിഥുൻ മാനുവൽ തോമസ് തിരക്കഥയൊരുക്കിയ ചിത്രത്തിൽ കന്നഡ താരം രാജ് ബി. ഷെട്ടിയും പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.
അഭിനയത്തിന് പുറമേ എഴുത്തിലും താത്പര്യമുള്ള ആളാണ് താനെന്നും മുമ്പ് ഷോർട്ട് ഫിലിം സംവിധാനം ചെയ്തിട്ടുണ്ടെന്നും അഞ്ജന പറയുന്നു.
ഒരു തിരക്കഥ എഴുതണമെന്ന മോഹമുണ്ടെന്നും എന്നാൽ സിനിമ ചെയ്യാനുള്ള അനുഭവ സമ്പത്തില്ലെന്നും അഞ്ജന പറഞ്ഞു. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു അഞ്ജന.
‘അഭിനയത്തിന് പുറമേ എഴുത്തിലും താത്പര്യമുണ്ട്. മുൻപ് ഞാൻ ഒരു ഷോർട്ട് ഫിലിം എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. പക്ഷെ സിനിമ സംവിധാനം ചെയ്യാനുള്ള അറിവും അനുഭവസമ്പത്തുമില്ല.
എന്നാൽ തിരക്കഥ എഴുതണമെന്ന മോഹം ഉള്ളിൽ എപ്പോഴുമുണ്ട്. അതുകൊണ്ട് തന്നെ വൈകാതെ അത് ചെയ്യാനാവുമെന്ന് പ്രതീക്ഷിക്കുന്നു,’അഞ്ജന ജയപ്രകാശ്.
Content Highlight: Anjana Jayaprakash Says That She Want to Write A Screen Play