Bolly Wood
ഞങ്ങളെ വെറുക്കുന്ന എല്ലാവരോടും സ്നേഹത്തോടെ, ഞങ്ങള്‍ വീണ്ടും തുടങ്ങുകയാണ്: അനുരാഗ് കശ്യപ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Mar 06, 09:08 am
Saturday, 6th March 2021, 2:38 pm

മുംബൈ: ദോ ബാരാ വീണ്ടും തുടങ്ങുകയാണെന്ന് സംവിധായകന്‍ അനുരാഗ് കശ്യപ്. തപ്‌സി പന്നുവിനോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ അനുരാഗ് കശ്യപ് ഇക്കാര്യം അറിയിച്ചത്.

അനുരാഗ് കശ്യപും തപ്‌സി പന്നുവും വീണ്ടും ഒന്നിക്കുന്ന ഒരു ടൈം ട്രാവല്‍ സിനിമയാണ് ‘ദോ ബാരാ’. അനുരാഗ് കശ്യപ് ചിത്രത്തിന്റെ ടീസര്‍ ഷെയര്‍ ചെയ്തിരുന്നു.

‘വെറുക്കുന്ന എല്ലാവരോടും സ്‌നേഹത്തോടെ,ദോ ബാരാ ഞങ്ങള്‍ വീണ്ടും തുടങ്ങുകയാണ്’, എന്നാണ് അനുരാഗ് കശ്യപ് പറഞ്ഞത്.

സംവിധായകന്‍ അനുരാഗ് കശ്യപിന്റെയും നടി തപ്സി പന്നുവിന്റെയും വീട്ടില്‍ ആദായ നികുതി വകുപ്പ് റെയഡ് നടത്തിയിരുന്നു.

ആദായ നികുതി വകുപ്പിന്റെ റെയ്ഡിന് പിന്നാലെ പ്രതികരണവുമായി നടി തപ്‌സി പന്നു രംഗത്തെത്തിയിരുന്നു. ആദായ നികുതി വകുപ്പിനെ പരിഹസിച്ചുകൊണ്ടാണ് തപ്‌സി രംഗത്തെത്തിയത്.

‘മൂന്നുദിവസം നീണ്ടുനിന്ന തിരച്ചിലില്‍ മൂന്ന് കാര്യങ്ങള്‍ കണ്ടെത്താനായിരുന്നു ശ്രമിച്ചത് 1. പാരീസില്‍ ഞാന്‍ സ്വന്തമാക്കിയെന്ന് പറയുന്ന ‘ആരോപണ വിധേയമായ’ ബംഗ്ലാവിന്റെ താക്കോലുകള്‍. കാരണം വേനല്‍ക്കാല അവധി ദിവസങ്ങള്‍ അടുത്തെത്താറായി.

2. ആരോപണവിധേയമായ അഞ്ചുകോടിയുടെ രസീതുകള്‍. നേരത്തേ ഇവ ഞാന്‍ നിരസിക്കുകയും ഭാവിയിലേക്കായി മാറ്റിവെക്കുകയും ചെയ്തിരുന്നു.

3. 2013 ലെ റെയ്ഡിന്റെ ഓര്‍മയാണ് വരുന്നത് -ആദരണീയായ കേന്ദ്ര ധനകാര്യമന്ത്രി അത് വീണ്ടും ഓര്‍മിപ്പിച്ചു’

ഇതേ ആളുകള്‍ക്കെതിരെ 2013 ല്‍ റെയ്ഡ് നടന്നിരുന്നുവെന്ന നിര്‍മല സീതാരാമന്റെ ആരോപണത്തെ പരിഹസിച്ച് തപ്‌സി പറഞ്ഞു.

ഇനിയും ഇത് സഹിക്കാന്‍ കഴിയില്ലെന്നു പറഞ്ഞുകൊണ്ടാണ് തപ്‌സി ട്വീറ്റ് അവസാനിപ്പിക്കുന്നത്.മൂന്ന് ദിവസമാണ് തപ്‌സിയുടെ വീട്ടില്‍ ആദായ നികുതിവകുപ്പിന്റെ റെയ്ഡ് നടന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: And we restart  DoBaaraa .. with all our love to all the haters ; Anuragkashyap