ആവേശത്തിന് ശേഷം ആ നടന്‍ മറ്റൊരു ലുക്കില്‍ എത്തുന്നു; ഞാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ: അനശ്വര
Entertainment
ആവേശത്തിന് ശേഷം ആ നടന്‍ മറ്റൊരു ലുക്കില്‍ എത്തുന്നു; ഞാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ: അനശ്വര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 8th January 2025, 9:21 pm

2017ല്‍ മഞ്ജു വാര്യരിനൊപ്പം ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ ചലചിത്രരംഗത്തേക്ക് എത്തിയ നടിയാണ് അനശ്വര രാജന്‍. പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമാ ലോകത്ത് തിളങ്ങി നില്‍ക്കുന്ന നായികമാരില്‍ ഒരാളാകാന്‍ അനശ്വരക്ക് സാധിച്ചിരുന്നു.

2023ലും 2024ലുമൊക്കെയായി നടി അഭിനയിച്ച സിനിമകളൊക്കെ വലിയ വിജയമായിരുന്നു. ഇനി 2025ല്‍ വരാനിരിക്കുന്ന സിനിമകളെ പറ്റി സംസാരിക്കുകയാണ് അനശ്വര രാജന്‍. നടിയുടേതായി വാലന്റൈന്‍സ് ഡേയില്‍ വരാനിരിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് പൈങ്കിളി.

ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സജിന്‍ ഗോപുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. താന്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പൈങ്കിളിയെന്ന് പറയുകയാണ് അനശ്വര രാജന്‍.

ആവേശത്തിലെ അമ്പാന് ശേഷം സജിന്‍ ഗോപു മറ്റൊരു കഥാപാത്രത്തില്‍ എത്തുകയാണെന്നും ഈ സിനിമക്ക് വേണ്ടി സജിന്‍ നന്നായി മെലിഞ്ഞിട്ടുണ്ടെന്നും നടി പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനശ്വര.

പൈങ്കിളി എന്ന സിനിമ വാലന്റൈന്‍സ് ഡേയില്‍ റിലീസ് ചെയ്യാനിരിക്കുന്ന സിനിമയാണ്. ഹ്യൂമറ് നിറഞ്ഞ സിനിമയാണ് പൈങ്കിളി. ആകെ ഫണ്‍ ഉള്ള ഒന്നു കൂടെയാണ്. ഞാന്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പൈങ്കിളി.

ആവേശത്തിലെ അമ്പാന് ശേഷം സജിന്‍ ചേട്ടന്‍ മറ്റൊരു കഥാപാത്രത്തില്‍ എത്തുകയാണ്. മറ്റൊരു ലുക്കില്‍ കൂടെ എത്തുന്നുവെന്ന പ്രത്യേകതയുണ്ട്. ഈ സിനിമക്ക് വേണ്ടി സജിന്‍ ചേട്ടന്‍ നന്നായി മെലിഞ്ഞിട്ടുണ്ട്,’ അനശ്വര രാജന്‍ പറയുന്നു.

Content Highlight: Anaswara Rajan Talks About Painkili Movie And Sajin Gopu