രാജ്യമെമ്പാടുമുള്ള വമ്പന്‍ പ്രൊമോഷനുകള്‍ക്ക് ശേഷം ഓഗസ്റ്റ് 25നാണ് ലൈഗര്‍ റിലീസ് ചെയ്തത്. വിജയ് ദേവരകൊണ്ടയും അനന്യ പാണ്ഡേയും പ്രധാനകഥാപാത്രങ്ങളായെത്തിയ ചിത്രത്തിന് സമ്മിശ്രപ്രതികരണങ്ങളാണ് ലഭിച്ചത്.
ചിത്രത്തിലെ അഭിനയത്തിന് ഏറ്റവുമധികം വിമര്‍ശനം ലഭിച്ചത് അനന്യ പാണ്ഡേക്കായിരുന്നു. അനന്യക്ക് അഭിനയിക്കാന്‍ അറിയില്ലെന്നും നെപ്പോട്ടിസം കാരണം മാത്രമാണ് ഇപ്പോഴും അവര്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്നതെന്നുമാണ് വിമര്‍ശകര്‍ പറഞ്ഞത്.
ചിത്രത്തിലെ അനന്യയുടെ ഹോളിവുഡ് ഡയലോഗ് ഇപ്പോള്‍ ട്രോളുകളില്‍ നിറയുകയാണ്. ‘ആക്ടിങ് കരിയറിന്റെ വളര്‍ച്ചക്ക് ഞാന്‍ ഹോളിവുഡിലേക്ക് പോവും,’ എന്നാണ് ഒരു രംഗത്തില്‍ അനന്യ പറയുന്നത്. ഇതിന്റെ വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
ജോക്ക് ഓഫ് ദി ഇയര്‍ എന്നാണ് അനന്യയുടെ ഡയലോഗിനോട് നെറ്റിസണ്‍സ് പ്രതികരിക്കുന്നത്. സ്‌കാര്‍ലെറ്റ് ജോണ്‍സണും എമ്മ വാട്ട്‌സണും ഇനി അനന്യയോട് കോമ്പീറ്റ് ചെയ്യേണ്ടി വരുമോയെന്നാണ് മറ്റൊരു ട്രോള്‍.
Watching Liger, in the movie, Ananya Pandey says she’s going to Hollywood to become an actress and someone yelled “your nepotism won’t work there” 😭😭😭😭😭
സിനിമ മൂലം ഉണ്ടായ നഷ്ടം സംവിധാകന്‍ പുരി ജഗനാഥ് നല്‍കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വിതരണക്കാര്‍ രംഗത്ത് വന്നിരുന്നു. അതേസമയം ലൈഗറിന്റെ പരാജയം അട്ടിമറിയാണെന്നാണ് പ്രമുഖ സൗത്ത് ഇന്ത്യന്‍ ഫിലിം ഡിസ്ട്രിബ്യൂട്ടര്‍ വാറങ്കല്‍ ശ്രീനു പറഞ്ഞത്. ബോയ്‌കോട്ടുകള്‍ സിനിമയെ ആശ്രയിച്ച് കഴിയുന്ന പാവപ്പെട്ട കുടുംബങ്ങളെയാണ് ബാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlight: Ananya pandey’s Hollywood dialogue in the film liger is now filled with trolls