കാര്‍വാര്‍: പ്രതിപക്ഷത്തെ കുരങ്ങുമായും കാക്കയുമായും താരതമ്യം ചെയ്ത് വിവാദത്തിന് തീ കൊളുത്തിയിരിക്കുകയാണ് കേന്ദ്ര മന്ത്രി ആനന്ദ് കുമാര്‍ ഹെഗ്‌ഡേ. കര്‍ണ്ണാടകയിലെ കാര്‍വാറില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഹെഗ്‌ഡേ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.
ALSO READ: ലോകകപ്പിന് ശേഷം ഈജിപ്തിലെത്തിയ സലാ വീട് വിട്ട് ഓടേണ്ട സ്ഥിതിയില്‍
ഒരു വശത്ത് കാക്കകളും കുരങ്ങന്‍മാരും കുറുക്കന്‍മാരുമാണ്. അവര്‍ എല്ലാവരും ചേര്‍ന്ന് മറുവശത്തുള്ള കടുവയ്ക്കെതിരെ യുദ്ധത്തിന് വന്നിരിക്കുകയാണ്. ആനന്ദ് കുമാര്‍ യോഗത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിനെ കടന്നാക്രമിച്ച ഹെഗ്‌ഡേ ബി.ജെ.പി 70 വര്‍ഷം ഇന്ത്യ ഭരിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ ഇരിക്കുന്നത് പ്ലാസ്റ്റിക്ക് കസേരക്ക് പകരം വെള്ളികസേരയില്‍ ആകുമായിരുന്നെന്നും പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.
ALSO READ: ദിലീപിനെ തിരിച്ചെടുത്ത നടപടിക്കെതിരെ പ്രതികരിക്കാതിരുന്നതില്‍ പശ്ചാത്തപിക്കുന്നു; ധാര്‍മ്മികവിരുദ്ധമായ നടപടികളോട് യോജിക്കാനാവില്ലെന്നും പി ബാലചന്ദ്രന്‍
കഴിഞ്ഞ ജനുവരിയില്‍ മറ്റൊരു വിവാദ പ്രസ്താവന നടത്തിയ ആളാണ് ആനന്ദ് കുമാര്‍ ഹെഗ്‌ഡേ. അന്ന് ദളിത് വിഭാഗത്തില്‍ നിന്നുള്ളവരെ നായയുമായി താരതമ്യപ്പെടുത്തിയ പ്രസ്താവനയാണ് ഹെഗ്‌ഡേയില്‍ നിന്നും ഉണ്ടായത്. നായ്ക്കള്‍ റോഡില്‍ കുരയ്ക്കുമ്പോള്‍ ഞങ്ങള്‍ ശ്രദ്ധിക്കാറില്ലെന്നായിരുന്നു ഹെഗ്‌ഡേ പറഞ്ഞത്. എന്നാല്‍ പിന്നീട് ഇത് ദളിത് വിഭാഗക്കാര്‍ക്ക് നേരെ അല്ലെന്നും, ബുദ്ധിജീവികള്‍ എന്ന് നടിക്കുന്നവര്‍ക്ക് നേരെ ആണെന്നും ഹെഗ്‌ഡേ വിശദീകരിച്ചിരുന്നു.
2017 ഡിസംബറില്‍ ബി.ജെ.പി ഭരണഘടന തിരുത്തും എന്നും ഹെഗ്‌ഡേയില്‍ പറഞ്ഞിരുന്നു.