ലിയോയുടെ പേര് പ്രഖ്യാപിക്കുന്നതിന് മുമ്പ് നടത്തിയ ഒരു പത്ര സമ്മേളനത്തില്‍ നിന്നുള്ള ഭാഗമാണ് ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്. തങ്കം എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളെ കണ്ടപ്പോഴുള്ള വീഡിയോ ആണിത്.
ലിയോ ലോകേഷ് സിനിമാറ്റിക്ക് യൂണിവേഴ്സില്‍ ആണോ ഉള്ളത്? അങ്ങേനെ ആണെങ്കില്‍ വിജയ് ചിത്രത്തില്‍ ക്യാമിയോ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് അതെ യൂണിവേഴ്സില്‍ വരുന്നത് ആയതുകൊണ്ട് പ്രതീക്ഷിക്കാം എന്നാണ് ഫഹദ് മറുപടി പറയുന്നത്.
ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് ലിയോ എല്‍.സി.യു ആണെന്ന് ഉറപ്പിക്കുകയാണ് സിനിമാ പ്രേമികള്‍. നിലവില്‍ സിനിമ ഇത്തരത്തില്‍ യൂണിവേഴ്സില്‍ ഉള്ളതാണെന്നതിന് യാതൊരു ഔദ്യോഗിക സ്ഥിതികരണവും ലഭിച്ചിട്ടില്ല.
സഞ്ജയ് ദത്ത്,അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്. സെന്‍സറിങ് പൂര്‍ത്തിയായ ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.
സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ചിത്രത്തിനായി അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കുന്നു. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്ണര്‍. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്.