national news
പരീക്ഷകള്‍ നീട്ടിവെച്ച് അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jan 15, 05:39 pm
Wednesday, 15th January 2020, 11:09 pm

അലിഗഡ്: അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാല പരീക്ഷകള്‍ നീട്ടിവെച്ചു. പുതിയ തീയതി വൈകാതെ അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

” സര്‍വ്വകലാശാലയുടെ എല്ലാ പരീക്ഷകളും നീട്ടിവെച്ചു. പുതിയ തീയതി വൈകാതെ അറിയിക്കും”, സര്‍വ്വകലാശാല പി.ആര്‍. ഒ ഒമര്‍ സലീം പീര്‍സാദ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബര്‍ 15ന് അലിഗഡ് സര്‍വ്വകലാശാലയില്‍ നടന്ന പ്രതിഷേധം അക്രമത്തില്‍ കലാശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ജനുവരി 5 വരെ സര്‍വ്വകലാശാല അടച്ചിട്ടിരുന്നു. പ്രതിഷേധത്തില്‍ പങ്കെടുത്ത അലിഗഡ് സര്‍വകലാശാലയിലെ പൊലീസ് കേസെടുത്തിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രതിഷേധത്തിനിടെ ഹോസ്റ്റലില്‍ പൊലീസ് കയറിയ സംഭവത്തില്‍ ഉത്തര്‍പ്രദേശ് പൊലീസിനെതിരെ പരാതി നല്‍കുമെന്ന് സര്‍വ്വകലാശാല അധികൃതര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഹോസ്റ്റലിനകത്ത് പൊലീസ് കയറാന്‍ പാടില്ലായിരുന്നെന്നും അധികൃതര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ