ന്യൂദല്‍ഹി: ഇന്ത്യയുടെ മണ്ണ് ഒരാളുപോലും തൊടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.ഏത് തരത്തിലുള്ള ആക്രമണത്തിനും പ്രതികരിക്കാന്‍ ഇന്ത്യന്‍ പ്രതിരോധ സേന എപ്പോഴും തയ്യാറാണെന്ന് ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തില്‍ ഷാ പറഞ്ഞു.
കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയുമായുള്ള സംഘര്‍ഷങ്ങള്‍ക്കിടയില്‍ യുദ്ധത്തിന് തയ്യാറാകണമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പി.എല്‍..എ) സൈനികരോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഷായുടെ പ്രതികരണം.
അതേസമയം, ചൈനയും പാകിസ്താനും ഒരുമിച്ചുചേര്‍ന്നാണ് അതിര്‍ത്തി തര്‍ക്കങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നേരത്തെ പറഞ്ഞിരുന്നു.
ഇന്ത്യന്‍ അതിര്‍ത്തിയില്‍ നടക്കുന്ന തര്‍ക്കങ്ങള്‍ ഒരു ദൗത്യത്തിന് കീഴില്‍ സൃഷ്ടിക്കുന്നതായാണ് തോന്നുന്നതെന്നാണ് രാജ്‌നാഥ് സിംഗ് പറഞ്ഞത്.
ഇതിന് പിന്നാലെയാണ് ചൈന യുദ്ധത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നത്. പ്രസിഡന്റ് ഷീ ജിന്‍പിംഗ് ചൈനീസ് സെന്യത്തിനോട് യുദ്ധത്തിന് തയ്യാറാകാന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ആരോടാണ് ചൈന യുദ്ധത്തിന് തയ്യാറാവുന്നത് എന്നതിനെക്കുറിച്ച് വിവരങ്ങള്‍ ഒന്നും ലഭ്യമല്ല. ഷീ ജിന്‍പിംഗ് സൈനികരെ സന്ദര്‍ശിച്ചിതിന് പിന്നാലെയാണ് ചൈന യുദ്ധത്തിന് ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. യുദ്ധത്തിന് വേണ്ടി മാനസികമായി തയ്യാറാകണമെന്നും ജാഗ്രത പുലര്‍ത്തി രാജ്യത്തെ നിലനിര്‍ത്താന്‍ സജ്ജരാവണമെന്നുമാണ് ഷീ ജിന്‍പിംഗ് സൈന്യത്തോട് പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.
ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യാ- ചൈനാ അതിര്‍ത്തി സംഘര്‍ഷം കൂടുതല്‍ സങ്കീര്‍ണമായത്.